Kerala News

നടിയെ ആക്രമിച്ച കേസ്: തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

Keralanewz.com

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ പി. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന തുടരന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

കേസ് നടത്തുന്നതിനുള്ള പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യവും കോടതിയെ അറിയിച്ചേക്കും.

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരുമാസത്തെ സമയം അനുവദിച്ചെങ്കിലും വ്യാഴാഴ്ച കേസ് പരിഗണിക്കുമ്ബോള്‍ കൂടുതല്‍ സമയം തേടാനാണ് സാധ്യത. ജനുവരിയിലാണ് കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. ഫെബ്രുവരി ഒന്നിനാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി ഒരുമാസത്തെ സമയം നല്‍കിയത്. ഈ സമയപരിധി ഇതിനകംതന്നെ അവസാനിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയംതേടി വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

പുതിയ പ്രോസിക്യൂട്ടറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നാണ് അധികൃതര്‍ സൂചന. നേരത്തേ കേസിന്‍റെ വിചാരണ ഘട്ടത്തില്‍ രണ്ട് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. നിലവില്‍ 203 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെയാണ് ഇനി വിസ്തരിക്കാനുള്ളത്.

Facebook Comments Box