ആരോരുമില്ലെന്ന് പറഞ്ഞ് അടുത്തുകൂടി പ്രണയത്തിലായി, യുവാവില്‍ നിന്ന് 11 ലക്ഷം തട്ടി, യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പന്തളം: സോഷ്യല്‍ മീഡിയകളിലൂടെ പല ചതിക്കുഴികളിലും പെടുന്നവരുണ്ട്. ഇതില്‍ പ്രധാനമാണ് ഹണി ട്രാപ്. ഇപ്പോള്‍ പന്തളത്ത് നിന്നും പുറത്തെത്തുന്ന ഒരു വാര്‍ത്തയും സമാനമായതാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് യുവാവില്‍ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്ത് യുവതി. യുവതിക്ക് ഈ തട്ടിപ്പിന് എല്ലാ സഹായവുമായി ഒപ്പം നിന്നത് സ്വന്തം ഭര്‍ത്താവും.

കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വ്വതി ടി പിള്ള എന്ന 31കാരിയാണ് തട്ടിപ്പിന് മുന്‍കൈ എടുത്തത്. ഇവരുടെ ഭര്‍ത്താവ് സുനില്‍ ലാല്‍ എന്ന 43കാരനും പാര്‍വ്വതിയ്‌ക്കൊപ്പം തട്ടിപ്പിന് കൂട്ടു നിന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കുളനട സ്വദേശിയുടെ പരാതിയിലാണ് പാര്‍വ്വതിയും ഭര്‍ത്താവ് സുനില്‍ ലാലും അറസ്റ്റിലായത്. ഇരുവരെയും അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

കുളനട സ്വദേശിയും പാര്‍വ്വതിയും 2020 ഏപ്രിലിലാണ് ഫേസ്ബുക്കിലൂടെ പരിചയത്തിലാകുന്നത്. താന്‍ അവിവാഹിതയാണെന്നും പുത്തൂരിലെ സ്‌കൂളില്‍ അധ്യാപിക ആണെന്നും ആയിരുന്നു പാര്‍വ്വതി യുവാവിനോട് പറഞ്ഞിരുന്നത്. എസ് എന്‍ പുരത്ത് സുനില്‍ ലാലിന്റെ വീട്ടില്‍ പെയിങ് ഗസ്റ്റ് ആയി താമസിക്കുകയാണെന്നും പറഞ്ഞു. ഇതിനിടെ പാര്‍വ്വതി വിവാഹ താത്പര്യം അറിയിച്ചു. മാത്രമല്ല ഇതിനോടൊപ്പം യുവാവില്‍ നിന്നും പണവും ആവശ്യപ്പെട്ടു,.

തനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു പോയെന്നും വസ്തുസംബന്ധമായ കേസിന്റെ ആവശ്യത്തിന് പണം വേണമെന്നുമായിരുന്നു പാര്‍വ്വതി യുവാവിനോട് പരഞ്ഞത്. പിന്നീട് ചികിത്സയുടെ പേരിലും പണം ചോദിച്ചു. ഇത്തരത്തില്‍ പലപ്പോഴായി യുവാവ് ബാങ്ക് വഴിയും അല്ലാതെയുമായി 11,07,975 രൂപ പാര്‍വ്വതിക്ക് നല്‍കി. പാര്‍വ്വതിയുടെ യാത്രാ ആവശ്യത്തിനായി കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയതിന് 8,000 രൂപയും ചിലവാക്കി.

വിവാഹത്തിന്റെ കാര്യം സംസാരിക്കുമ്പോള്‍ പാര്‍വ്വതി ഒഴിഞ്ഞു മാറിത്തുടങ്ങിയതോടെ യുവാവിനു സംശയം തോന്നി. വിവരം അന്വേഷിക്കാന്‍ പാര്‍വതിയുടെ പൂത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് സുനില്‍ ലാല്‍ ഭര്‍ത്താവാണെന്നും ഇവര്‍ക്ക് കുട്ടിയുണ്ടെന്നും അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ക്ക് എതിരെ യുവാവ് പരാതി നല്‍കുകയായിരുന്നു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •