കഞ്ചാവുമായി പോയ ലീനയെ കണ്ടപ്പോൾ ഇടപാടുകാരന് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹം ; രണ്ടാഴ്ച മുൻപ് കഞ്ചാവ് കേസിൽ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

രണ്ടാഴ്ച മുൻപ് കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായ യുവതിക്ക് ലഹരിമരുന്ന് മാഫിയയുമായും,സ്വർണക്കടത്ത് സംഘങ്ങളുമായും ബന്ധമുള്ളതായി പോലീസ്. തൃശൂരിൽ ബ്യുട്ടി പാർലർ നടത്തിയിരുന്ന ലീന ജോസ് ലോക് ഡൗൺ സമയത്താണ് വാടക വീടെടുത്ത് കഞ്ചാവ് കടത്തൽ ആരംഭിച്ചത്. ബേക്കറി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവിനെ കൂടെ കൂട്ടിയാണ് ലീന കഞ്ചാവ് കടത്ത് ആരംഭിക്കുന്നത്

കഴിഞ്ഞ മാസം കുന്ദമംഗലത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലീനയും സുഹൃത്ത് സനലും അറസ്റ്റിലായത്. തുടർന്ന് പോലീസ് ലീനയുടെ മൊബൈൽ വിശദമായി പരിധോധിച്ചിരുന്നു ഇതിൽ നിന്നാണ് ലീനയ്ക്ക് മയക്ക് മരുന്ന് മാഫിയയുമായും സ്വർണക്കടത്ത് സംഘങ്ങളുമായും ബന്ധമുള്ളതായി കണ്ടെത്തിയത്

ഭാര്യ ഭർത്താക്കന്മാർ എന്ന വ്യാജേനയാണ് ഇരുവരും കഞ്ചാവ് കടത്തിയിരുന്നത്. രാത്രി കാലങ്ങളിൽ പോലീസിന്റെ പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് ഭാര്യ ഭർത്താക്കന്മാരയി ഇരുവരും അഭിനയിക്കുന്നത്. കോഴിക്കോട്,വയനാട്,തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇരുവരും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.

കോഴിക്കോട് സ്വദേശിയായ ലഹരിമരുന്ന് ഇടപാടുകാരനായ യുവാവിന് 40 കിലോ കഞ്ചാവ് അയാളുടെ ഫ്ലാറ്റിൽ എത്തി നൽകുകയും. അതിനിടയിൽ അയാൾ ലീനയുടെ കൂടെ ശാരീരിക ബന്ധത്തിന് താല്പര്യമുണ്ടെന്ന് അറിയിക്കുകയും ലീനയുടെ ശരീരത്തിൽ കൈവെക്കുകയും ചെയ്തു. എന്നാൽ കൂടെ ഉണ്ടായിരുന്ന സനൽ ഇതിനെ എതിർക്കുകയും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും ചെയ്തതായും ഇവർ പൊലീസിന് മൊഴി നൽകി. ഈ സംഭവത്തിന് ശേഷം വൈരാഗ്യം തോന്നിയ ഇടപാടുകാരനാണ് ഇവരെ പൊലീസിന് ഒറ്റിയതെന്നാണ് സൂചന


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •