Tue. Mar 19th, 2024

കോവിഡ് രോഗികളുടെ ചികിത്സക്കായി വ്യക്തിഗത വായ്പ പദ്ധതി അവതരിപ്പിച്ച് എസ്.ബി.ഐ

By admin Jun 12, 2021 #news
Keralanewz.com

ന്യൂഡൽഹി: കോവിഡ്​ രോഗികളുടെ ചികിത്സക്കായി വ്യക്​തിഗത വായ്​പ പദ്ധതി അവതരിപ്പിച്ച്​ എസ്​.ബി.ഐ. കവച്​ എന്ന പേരിലുള്ള വായ്​പ പദ്ധതിയാണ്​ അവതരിപ്പിച്ചിരിക്കുന്നത്​. പരമാവധി അഞ്ച്​ ലക്ഷം രൂപയാണ്​ വായ്​പയായി നൽകുക.

8.5 ശതമാനമായിരിക്കും പലിശനിരക്ക്​. 60 മാസമാണ്​ തിരിച്ചടവ്​ കാലാവധി. മൂന്ന്​ മാസത്തെ മൊറ​ട്ടോറിയവും വായ്​പക്ക്​ അനുവദിക്കും. വ്യക്​തിഗത വായ്​പകളിൽ ഏറ്റവും കുറഞ്ഞ പലിശയാണ്​ കവചിന്​ ചുമത്തുന്നതെന്ന്​ എസ്​.ബി.ഐ അറിയിച്ചു.

കോവിഡിൽ നിന്ന്​ രോഗമുക്​തി നേടിയവർക്കും വായ്​പക്കായി അപേക്ഷിക്കാമെന്ന്​ എസ്​.ബി.ഐ അറിയിച്ചിട്ടുണ്ട്​. നിരവധി ഉപഭോക്​താകൾ കോവിഡ്​ ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ്​ വായ്​പ പദ്ധതി അവതരിപ്പിച്ചതെന്ന്​ എസ്​.ബി.ഐ ചെയർമാൻ ദിനേഷ്​ ഖാര പറഞ്ഞു. മോശം സമയത്ത്​ ജനങ്ങൾക്ക്​ സാമ്പത്തിക സഹായം നൽകാൻ പദ്ധതിക്ക്​ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post