Fri. Apr 26th, 2024

കേന്ദ്ര സർക്കാർ തീ കൊള്ളി കൊണ്ട് തല ചൊറിയുന്നു ; എ.എച്ച് ഹഫീസ്

By admin Sep 25, 2021 #keralacongress m
Keralanewz.com

കേന്ദ്ര സർക്കാർ തീക്കൊള്ളികൊണ്ട് തല ചൊറിയുക യാണെന്ന് കേരളാ കർഷക യൂണിയൻ ( എം ) സംസ്ഥാന ജനറൽ സെക്രട്ടറി  എൻ എച്ച് ഹഫീസ്   കുറ്റപ്പെടുത്തി . കർഷക സമരത്തിനും ഭാരത ബന്ദിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു തിരുവനന്തപുരം ആർ എം എസിന്  മുന്നിൽ നടന്ന കിസാൻ  പഞ്ചായത്ത്  ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

 കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ അധ്യക്ഷനായിരുന്നു . തമ്പാനൂർ മധു , കോളിയൂർ സുരേഷ്,  ചാല  അജിത് , സന്തോഷ് യോഹന്നാൻ , സാജൻ വർഗീസ് , നന്ദകുമാർ മലയിൻകീഴ് , വേളി ഷെരീഫ് , അഡ്വ, എം . സജീവ് എന്നിവർ പ്രസംഗിച്ചു , കർഷകരുടെ സമര കേന്ദ്രത്തിൽ  വനിതാ പ്രവർത്തകർ  ചപ്പാത്തിയും ആലു കറിയും  ഉണ്ടാക്കി  വിതരണം ചെയ്ത് ഡൽഹി കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു

Facebook Comments Box

By admin

Related Post