Fri. May 3rd, 2024

ഒരു വീട്ടിൽ ഒരു പ്ലാവ് പദ്ധതിക്ക് തുടക്കമായി. കെ എം മാണി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പ്ലാവ് നടീൽ പാലാ ടൗണിൽ നടന്നു

By admin Sep 25, 2021 #news
Keralanewz.com

പാലാ: ഒരു വീട്ടിൽ ഒരു പ്ലാവ് വച്ചുപിടിപ്പിക്കൽ പദ്ധതിക്ക് പാലായിൽ തുടക്കമായി.രണ്ട് വർഷം കൊണ്ട് കായ്ഫലം തരുന്ന അത്യുൽപാദനശേഷിയുള്ള പ്ലാവിൻ തൈ വിതരണം പാലാ നഗരസഭാ അങ്കണത്തിൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ബിജു പാലുപടവൻ അദ്ധ്യക്ഷനായിരുന്നു. കൗൺസിലർമാരായ ഷാജു തുരുത്തൻ, ബൈജു കൊല്ലംപറമ്പിൽ, ലീനാ സണ്ണി, സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി ,തോമസ് പീററർ, നീനാ ചെറുവള്ളി, ബിജി ജോജോ, മായാപ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.

ഉയരം വയ്ക്കാത്ത  ഇനമായതിനാൽ ആർക്കും വളരെ എളുപ്പത്തിൽ പറിച്ചെടുക്കുകയും ചെയ്യാം പാലാ മണ്ഡലത്തിലെ ഒന്നാം ഘട്ട വിതരണ മാണ് ഇന്ന് മുനിസിപ്പാലിറ്റിയിൽ നടന്നത് .കെഎം മാണി ഫൗണ്ടേഷൻ്റെയും വേൾഡ് മലയാളി കൗൺസിലിൻ്റെയും ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പാലാ മണ്ഡലത്തിൽ ഉടനീളം വ്യാപകമായ പ്ലാവ് നടീൽ പദ്ധതി നടപ്പാക്കുന്നത്.ഇരുനൂറ് രൂപയിലേറെ വിലവരുന്ന ആയുർ ജാക്ക് അഥവാ വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവിൻ തൈകളാണ് തികച്ചും സൗജന്യമായി സംഘാടകർ വിതരണം ചെയ്തത്..രണ്ടാം വർഷം മുതൽ കായ്ഫലം തരുന്നതും വർഷത്തിൽ രണ്ട് തവണ കായ്ക്കുന്നതുമാണ് ഈ പ്ലാവുകൾശരാശരി പതിനഞ്ച് അടി ഉയരത്തിൽ മാത്രമാകും വളരുക

Facebook Comments Box

By admin

Related Post