Fri. Apr 26th, 2024

ഒരിടവേളയ്ക്കുശേഷം രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടര്‍ക്കഥയാവുന്നു, തലസ്ഥാനത്ത് പെട്രോള്‍ വില 104 കടന്നു

By admin Oct 1, 2021 #news
Keralanewz.com

തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടര്‍ക്കഥയാവുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 104 കടന്നു. കൊച്ചിയില്‍ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി. രാജ്യത്ത് പ്രകൃതിവാതക വിലയില്‍ 62 ശതമാനം വര്‍ദ്ധനയുണ്ടായി. ഇതോടെ സിഎന്‍ജി വിലയും കൂടും.

പെട്രോളും ഡീസലും ജി എസ് ടിക്ക് കീഴില്‍ കൊണ്ടുവരാനുളള ശ്രമം കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നടത്തിയെങ്കിലും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പുമൂലം അതിന് കഴിഞ്ഞിരുന്നില്ല. സാമ്ബത്തിക നിലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ നീക്കം എന്നുപറഞ്ഞാണ് സംസ്ഥാനങ്ങള്‍ കേന്ദ്ര നീക്കത്തെ എതിര്‍ത്തത്

Facebook Comments Box

By admin

Related Post