Thu. Apr 25th, 2024

മോന്‍സന്‍ ബന്ധം; ശിവന്‍കുട്ടിക്ക് പിന്നാലെ സ്വരാജിനെതിരെയും വ്യാജ പ്രചരണം, മോര്‍ഫ് ചെയ്തത് മമ്മൂട്ടി ചിത്രം

By admin Oct 1, 2021 #fake #kerala police
Keralanewz.com

കൊച്ചി: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം സ്വരാജിന്റെ പേരില്‍ വ്യാജ പ്രചാരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ ഫോട്ടോ സ്വരാജിന്റെ ഫോട്ടോയുമായി മോര്‍ഫ് ചെയ്താണ് പ്രചരണം. അറസ്റ്റിലായ മോന്‍സനുമായി സ്വരാജിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് പ്രചരണം. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം എഡിറ്റ് ചെയ്താണ് പ്രചാരണം. ചിത്രം ഇപ്പോള്‍ മുസ്ലീം ലീഗിന്റെ ഗ്രൂപ്പുകളിലാണ് പ്രചരിക്കുന്നത്..
1

കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ പേരിലും സമാനമായ പ്രചരണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം എന്ന രീതിയില്‍ എന്നെയും ചേര്‍ത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പുകാലത്ത് നടന്‍ ബൈജു വീട്ടില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു.

2

ഈ ഫോട്ടോ മോര്‍ഫ് ചെയ്ത് മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ഞാന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു എന്നും മന്ത്രി പറഞ്ഞിരുന്നു.

3

അളിയനും മച്ചമ്ബിയും എന്ന തലക്കെട്ടോട് കൂടിയാണ് മോര്‍ഫ് ചെയ്ത ചിത്രം ഷീബ രാമചന്ദ്രന്‍ പങ്കുവെച്ചത്. വിവാദമായതോടെ ഇവര്‍ ചിത്രം പിന്‍വലിച്ച്‌ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ ഷീബ രാമചന്ദ്രന്‍ പറയുന്നത് ഇങ്ങനെ, സഖാക്കളുടെ അറിവിലേക്ക് -ഞാന്‍ ഷീബ രാമചന്ദ്രന്‍ – ഞാന്‍ മോര്‍ഫ് ചെയ്തു എന്ന രീതിയില്‍ നിങ്ങള്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്ന മന്ത്രി ശിവന്‍ കുട്ടിയുടെ ഫോട്ടോ – യഥാര്‍ത്ഥത്തില്‍ മോര്‍ഫ് ചെയ്തത് ആരാണ് എന്ന് കണ്ടെത്താന്‍ ഞാന്‍ കേരള പൊലീസ് സൈബല്‍ സെല്ലിനോട് അഭ്യര്‍ത്ഥിക്കുകയാണ്. തനിക്ക് ലഭിച്ച ഫോട്ടോ യഥാര്‍ത്ഥ ഫോട്ടോ ആണെന്ന് കരുതിയാണ് ഷെയര്‍ ചെയ്തതെന്നും ഷീബ പറഞ്ഞിരുന്നു.

Facebook Comments Box

By admin

Related Post