Thu. Apr 18th, 2024

മോന്‍സണെ ഇന്ന് ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തേക്കും; കൂടുതല്‍ സാക്ഷികള്‍ ഇന്ന് മൊഴി നല്‍കും

By admin Oct 1, 2021 #monson
Keralanewz.com

തട്ടിപ്പുകേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. പരാതിക്കാരില്‍ നിന്ന് വാങ്ങിയ പണം എവിടെയാണ് നിക്ഷേപിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. മോണ്‍സണെതിരെ കൂടുതല്‍ സാക്ഷികള്‍ ഇന്ന് മൊഴി നല്‍കും.

അതിവിദഗ്ധമായാണ് മോണ്‍സണ്‍ തട്ടിപ്പു നടത്തിയത് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ബാങ്ക് വഴി പണം സ്വീകരിക്കാതെ നേരിട്ട് പണം കൈപ്പറ്റിയതുകൊണ്ടുതന്നെ പണം നിക്ഷേപിച്ചത് എവിടെയെന്നു കണ്ടെത്തുക ശ്രമകരമാണ്. തൃശൂരിലുള്ള ഇയാളുടെ സുഹൃത്ത് ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള പണമിടപാട് സ്ഥാപനത്തില്‍ തുക നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനോട് ഇപ്പോഴും മോന്‍സണ്‍ സഹകരിക്കുന്നില്ല. സംസ്കാര ടിവിയുടെ ചെയര്‍മാന്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസില്‍ തിരുവനന്തപുരത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൊച്ചിയിലെത്തി മോന്‍സന്‍റെ അറസ്റ്റ് രേഖപ്പെടുത്തും.

സുരേഷ് എന്ന ശില്‍പിയെ കബളിപ്പിച്ച കേസില്‍ ഇന്നലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. രണ്ട് കേസിലും നാളെ ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കും. ഇയാളെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ചു ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. മോന്‍സന്‍റെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച്‌ കുടുംബത്തിന് അറിവില്ലായിരുന്നു എന്നാണ് കണ്ടെത്തല്‍. പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയിലും ഇയാള്‍ അഭിനയിച്ചതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ബോളിവുഡ് താരത്തിന്‍റെ പേരില്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ മോന്‍സന്‍റെ വീട്ടിലുണ്ടായിരുന്നു. ഉപയോഗശൂന്യമായ ഈ കാറുകള്‍ മുംബൈയിലെത്തി നിസ്സാര വിലയ്ക്ക് ഇയാള്‍ സ്വന്തമാക്കിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അതേസമയം മോണ്‍സണെതിരെ കൂടുതല്‍ സാക്ഷികള്‍ ഇന്ന് മൊഴി നല്‍കാന്‍ എത്തും.

Facebook Comments Box

By admin

Related Post