Thu. Apr 18th, 2024

പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം തിങ്കളാഴ്ച മുതല്‍ നവംബര്‍ 12 വരെ നടക്കും, പാസാക്കാന്‍ 45 ബില്ലുകള്‍

By admin Oct 1, 2021 #news
Keralanewz.com

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം തിങ്കളാഴ്ച മുതല്‍ നവംബര്‍ 12 വരെ നടക്കും. പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായി ചേരുന്ന സമ്മേളനത്തില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം ഏഴ് ബില്ലുകള്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

45 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് പരിഗണിക്കാനുള്ളത്. 19 ദിവസം നിയമനിര്‍മ്മാണത്തിനും നാല് ദിവസം അനൗദ്യോഗിക കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണനയ്ക്കുമാണ്.

പഞ്ചായത്തിരാജ്, നഗര-ഗ്രാമാസൂത്രണം, മുനിസിപ്പാലിറ്റി, ചരക്കുസേവന നികുതി, പൊതുവില്പന നികുതി, ധനസംബന്ധമായ ഉത്തരവാദിത്വം എന്നിവയുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലുകളും തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്ലുമാണ് ആദ്യ രണ്ടു ദിവസം പരിഗണിക്കുന്നത്.

വിവിധ സര്‍വകലാശാലാനിയമ ഭേദഗതി, കള്ള് വ്യവസായ വികസന ബോര്‍ഡ്, മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും പൊതുജനാരോഗ്യം, മെ‌ഡിക്കല്‍ പ്രാക്ടിഷണേഴ്സ്, കേരള ധാതുക്കള്‍ (അവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍), സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ഭേദഗതി തുടങ്ങിയ ബില്ലുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിഗണിക്കുന്നുണ്ട്.

‘കൊവിഡ് പശ്ചാത്തലത്തില്‍ ഒന്നരവര്‍ഷമായി സമ്മേളന ദിവസങ്ങളില്‍ കുറവ് വന്നതിനാലാണ് ബില്ലുകള്‍ യഥാസമയം പാസ്സാക്കാനാവാതെ പോയത്”.

– എം.ബി. രാജേഷ്, സ്‌പീക്കര്‍

 കേരളപ്പിറവിക്ക് കടലാസ് രഹിത സഭ

സഭയ്ക്കകത്തെ എല്ലാ നടപടികളും കടലാസ് രഹിതമാക്കുന്നതിന്റെ ഔപചാരിക ലോഞ്ചിംഗ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്തും.

 സന്ദര്‍ശകരാവാം

സന്ദര്‍ശക ഗാലറികളിലേക്ക് പരിമിതതോതില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കും.

 സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിയമസഭയുടെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, കോണ്‍ഫറന്‍സുകള്‍, സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കുമായി വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

നിയമസഭാ മ്യൂസിയം, ലൈബ്രറി വിപുലീകരണം എന്നിവയുടെ ഉദ്ഘാടനവും കൊവിഡ് നിയന്ത്രണങ്ങള്‍ കുറയുന്ന മുറയ്ക്ക് നടത്തും.

 നി​യ​മ​സ​ഭ​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് തെ​റ്റ്:​ ​സ്പീ​ക്കര്‍

നി​യ​മ​സ​ഭ​യെ​ക്കു​റി​ച്ച്‌ ​അ​ധി​ക്ഷേ​പ​ക​ര​മാ​യ​ ​പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ ​ന​ട​ത്തു​ന്ന​ത് ​തെ​റ്റാ​ണെ​ന്ന് ​സ്പീ​ക്ക​ര്‍​ ​എം.​ബി.​ ​രാ​ജേ​ഷ്.​ ​വി​മ​ര്‍​ശ​ന​മാ​കാം.​ ​അ​ധി​ക്ഷേ​പം​ ​പാ​ടി​ല്ല.​ ​അ​ന്ത​സ്സു​ള്ള​ ​വാ​ക്കു​ക​ളു​പ​യോ​ഗി​ച്ച്‌ ​വേ​ണം​ ​വി​മ​ര്‍​ശി​ക്കാ​ന്‍.​ ​ഒ​രു​ ​ദൃ​ശ്യ​മാ​ദ്ധ്യ​മ​ത്തി​ലെ​ ​അ​വ​താ​ര​ക​ന്‍​ ​നി​യ​മ​സ​ഭാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ​മോ​ശം​ ​പ​രാ​മ​ര്‍​ശം​ ​ന​ട​ത്തി​യ​തി​നെ​ ​കു​റി​ച്ച്‌ ​ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു​ ​സ്പീ​ക്ക​റു​ടെ​ ​പ്ര​തി​ക​ര​ണം.
പ​ദ​പ്ര​യോ​ഗം​ ​ന​ട​ത്തി​യ​ ​വ്യ​ക്തി​ ​ഖേ​ദ​പ്ര​ക​ട​നം​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​നി​യ​മ​സ​ഭാ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ ​തെ​റ്റാ​യി​ ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്യു​ന്ന​തും​ ​തെ​റ്റാ​യ​ ​കാ​ര്യ​മാ​ണ്.​ ​നി​യ​മ​സ​ഭാ​ ​ച​ട്ട​ങ്ങ​ളു​ടെ​ ​പ​രി​ഷ്ക​ക്ക​ര​ണം​ ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ഡ്ഹോ​ക് ​ക​മ്മി​റ്റി​ ​പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും​ ​സ്പീ​ക്ക​ര്‍​ ​പ​റ​ഞ്ഞു

Facebook Comments Box

By admin

Related Post