സ്കൂള്‍ തുറക്കല്‍; മാര്‍ഗരേഖ തയ്യാറാക്കല്‍ അവസാന ഘട്ടത്തില്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

സ്കൂളുകള്‍ തുറക്കുമ്ബോള്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖ തയ്യാറാക്കുന്ന പ്രക്രിയ അവസാന ഘട്ടത്തില്‍. വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയ വിനിമയത്തിലൂടെയാണ് മാര്‍ഗരേഖ തയ്യാറാക്കുന്നത്. സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ അധ്യാപക – യുവജനസംഘടനകളുടെ പൂര്‍ണപിന്തുണ ഉറപ്പ് വരുത്തിയെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

38 അധ്യാപക സംഘടനകളും 19 യുവജനസംഘടനകളും വിദ്യാഭ്യാസ വകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഈ മാസത്തെ അവസാനത്തെ പത്ത് ദിവസം കൊണ്ട് സ്കൂളുകളില്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണവും അണുനശീകരണവും നടത്തും. സ്കൂളുകള്‍ കേന്ദ്രീകരിച്ചു രൂപീകരിക്കുന്ന ജനകീയ സമിതികളുടെ നേതൃത്വത്തില്‍ ആകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

നാളെ വിദ്യാര്‍ഥി സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും യോഗം ചേരും. തുടര്‍ന്ന് സംസ്ഥാനത്തെ മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവരുടെ യോഗം ചേരും. ജില്ലാ ഉപജില്ലാ മേഖലാ മേധാവികളുടെ യോഗവും ചേരും. ചൊവ്വാഴ്ച ജില്ലാ കലക്ടര്‍മാരുടെ യോഗവും വിളിച്ചിട്ടുണ്ട്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •