Thu. Mar 28th, 2024

കേരള കോൺ​ഗ്രസ് ജോസഫ് വിഭാഗം യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല സെക്രട്ടറിയായ നെടുംകുന്നം റൂറല്‍ ഹൗസിംഗ് സഹകരണ സംഘത്തില്‍ ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട്

By admin Oct 1, 2021 #news
Keralanewz.com

നെടുംകുന്നം റൂറല്‍ ഹൗസിംഗ് സഹകരണ സംഘത്തില്‍ ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണവകുപ്പിന്റെ കണ്ടെത്തല്‍. പണം തിരിച്ചടക്കണമെന്ന് കാട്ടി പ്രസിഡന്റിനും ഭരണസമിതി അംഗങ്ങള്‍ക്കും സഹകരണ വകുപ്പ് നോട്ടീസ് അയച്ചു. യുഡിഎഫിന്റെ 12 അംഗ ഭരണസമിതിയാണ് സഹകരണ സംഘം നിയന്ത്രിക്കുന്നത്

സഹകരണ വകുപ്പിലെ സെക്ഷന്‍ 65 പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഒരു കോടി പതിനാല് ലക്ഷത്തി അറുപത്തി ആറായിരത്തി മുപ്പത്തിനാല് രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. മുന്‍ പ്രസിഡന്റ് പിസി മാത്യു, നിലവിലെ പ്രസിഡന്റ് ശ്യാമളാ ദേവി, സെക്രട്ടറിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റുമായ മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ അജിത്ത് മുതിരമല എന്നിവരുടെ നേതൃത്ത്വത്തില്‍ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍ സംഘം സെക്രട്ടറി അജിത് മുതിരമലയാണ് ഏറ്റവുമധികം തുക അടക്കേണ്ടത്. 41,31,180 രൂപയാണ് ഇദ്ദേഹത്തില്‍നിന്ന് ഈടാക്കുക. സംഘം മുന്‍ പ്രസിഡന്റ് അഡ്വ. പി സി മാത്യു 10,43,554 രൂപ അടയ്ക്കണം

ഈ സഹകരണ സംഘം അഴിമതിയിൽ പങ്കാളിയായിരുന്നത് കൊണ്ടാണ് ജില്ലാ പഞ്ചായത്ത് അംഗം ആയിരുന്ന സമയത്ത് ജോസഫ് വിഭാഗം നേതാവ് ആയ മുൻ പ്രസിഡൻറിന്റെ സമ്മർദ്ദ ഫലമായി   കേരള കോൺഗ്രസ് (എം) വിരുദ്ധ നിലപാട് മുതിരമല സ്വീകരിച്ചതെന്ന് സംശയമുയർന്നിരുന്നു.  ചിട്ടി നല്‍കുന്നതിലും, വായ്പ നല്‍കുന്നതിലും പണം തിരിമറി നടന്നുവെന്നാണ് വിലയിരുത്തല്‍. നഷ്ടപ്പെട്ട പണം തിരിച്ച് നല്‍കാന്‍ നിർദേശിച്ച് ഭരണസമിതി അംഗങ്ങള്‍ക്ക് സഹകരണ വകുപ്പ് നോട്ടീസ് അയച്ചു. ഇക്കാര്യത്തില്‍ ഹിയറിംഗ് നടപടികള്‍ പുരോഗമിക്കുകയാണ്. ക്രമക്കേടില്‍ പ്രതിഷേധിച്ച് രാജി വച്ച അംഗത്തിനും പണം തിരിച്ചടക്കാന്‍ നിര്‍ദേശം കിട്ടി

Facebook Comments Box

By admin

Related Post