Kerala News

മീനച്ചിലാറ്റിലെ ജലം ഉപയോഗ യോഗ്യമല്ലെന്ന് പഠന റിപ്പോര്‍ട്ട്; ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമായ അളവില്‍

Keralanewz.com

മീനച്ചിലാറ്റിലെ ജലം ഉപയോഗ യോഗ്യമല്ലെന്ന് പഠന റിപ്പോര്‍ട്ട്. അപകടകരമായ അളവില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. അമ്ബതിലധികം കുടിവെള്ള പദ്ധതികളുള്ള മീനച്ചിലാറ്റില്‍ തീവ്ര അമ്ല സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

മീനച്ചിലാറിന്‍റെ അടുക്കം മുതല്‍ ഇല്ലിക്കല്‍ വരെയുള്ള 10 ഇടങ്ങളില്‍ നിന്നും ജലം ശേഖരിച്ചാണ് പരിശോധന നടത്തിയത്. എല്ലാ സാമ്ബിളുകളിലും ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമാം വിധം വര്‍ധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. 7 സാമ്ബിളുകളില്‍ രണ്ടായിരത്തിന് മുകളിലാണ് എഫ്.സി കൗണ്ട്.

ലോകാരോഗ്യ സംഘടനയുടെ ജല മാര്‍ഗരേഖ പ്രകാരം കുടിവെള്ളത്തില്‍ ഫീക്കല്‍ കോളിഫോം സാന്നിധ്യം ഉണ്ടാകരുത്. എന്നാല്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ഉയര്‍ന്ന് നില്‍ക്കുന്നുവെന്ന് മാത്രമല്ല തീവ്ര അമ്ല സാന്നിധ്യവും കൂടുതലാണ്.

കോളിഫോം സാന്നിധ്യം ഉള്ള വെള്ളം ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തം, മലേറിയ അടക്കമുള്ള ജലജന്യരോഗങ്ങള്‍ പകരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൊവിഡ് വ്യാപനത്തിന് മുമ്ബും, ശേഷവും നടത്തിയ താരതമ്യ പഠനത്തില്‍ ആണ് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഈ കണ്ടെത്തല്‍.

Facebook Comments Box