മെറ്റൽ കയറ്റി വരവേ നിയന്ത്രണം വിട്ടു; ലോറി വീടിന്റെ കാർപോർച്ചിൽ

Keralanewz.com

പാറത്തോട് ∙ പാലപ്ര റോഡിൽ കുത്തിറക്കത്തിലുള്ള മനയാനി വളവിനു സമീപം നിയന്ത്രണം വിട്ട  ലോറി റോഡരികിലെ വീടിന്റെ കാർ പോർച്ചിൽ ഇടിച്ചു കയറി. ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ 6 മണിയോടെയാണ് അപകടം. പാലപ്രയിലെ ക്രഷറിൽ നിന്നും മെറ്റൽ കയറ്റി വന്ന ലോറിയാണ് ഇറക്കത്തിൽ നിയന്ത്രണം വിട്ട്  മനയാനി ജോസിന്റെ വീട്ടിലേക്ക് ഇടിച്ചു കയറിയത്. ഗേറ്റ് തുറന്നു കിടന്ന വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയ ലോറി പോർച്ചിൽ ഇടിച്ചു നിന്നു. ഈ സമയം വീടിന്റെ മുൻവശത്ത് ആരും ഉണ്ടായിരുന്നില്ല. വീട്ടുടമസ്ഥൻ രാവിലെ കാറുമായി പുറത്തു പോയതിനാൽ പോർച്ചിൽ കാറും ഉണ്ടായിരുന്നില്ല. ഏതാനും ദിവസം മുൻപും  മറ്റൊരു ടോറസ് നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്കു കയറിയും അപകടമുണ്ടായി

Facebook Comments Box