മുഖ്യമന്ത്രിയുടെ ഓഫിസ് കനിഞ്ഞു; ചോര്‍ന്നൊലിക്കാത്ത കൂരയില്‍ അഞ്ജലിക്കും അഞ്ജനക്കും ഇനി പഠിക്കാം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

റാ​ന്നി: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഇ​ട​പെ​ട്ട​തി​നാ​ല്‍ ചോ​ര്‍​ന്നൊ​ലി​ക്കാ​ത്ത കൂ​ര​ക്ക്​ കീ​ഴി​ല്‍ അ​ഞ്ജ​ലി​ക്കും അ​ഞ്ജ​ന​ക്കും ഇ​നി പ​ഠ​നം തു​ട​രാം. കൊ​ടു​ങ്കാ​റ്റി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ട് ത​ക​ര്‍​ന്ന വ​ലി​യ​കാ​വ് ഓ​ലി​ക്ക​ല്‍ ക​ലാ​യി​ല്‍ ഉ​ഷാ​കു​മാ​രി​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ പ​ത്ത​നം​തി​ട്ട ക​ല​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. ശ​ക്ത​മാ​യ കാ​റ്റി​ല്‍ ഉ​ഷാ​കു​മാ​രി​യു​ടെ വീ​ടി​ന് മു​ന്നി​ല്‍​നി​ന്ന മ​രം ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. മു​ന്‍​ഭാ​ഗ​ത്തെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്ന വീ​ടി​ന് മു​ക​ളി​ല്‍ ടാ​ര്‍​പോ​ളി​ന്‍ കെ​ട്ടി ഭാ​ഗി​ക​മാ​യി ചോ​ര്‍​ച്ച ഒ​ഴി​വാ​ക്കി​യാ​ണ് അ​ഞ്ചു​മാ​സ​മാ​യി ഉ​ഷാ​കു​മാ​രി​യും ഭ​ര്‍​ത്താ​വ് രാ​ജ​പ്പ​നും മ​ക്ക​ളാ​യ അ​ഞ്ജ​ലി​യും അ​ഞ്ജ​ന​യും ക​ഴി​യു​ന്ന​ത്.

സം​ഭ​വം ന​ട​ന്ന അ​ടു​ത്ത​ദി​വ​സം ത​ന്നെ ഉ​ഷാ​കു​മാ​രി റാ​ന്നി-​അ​ങ്ങാ​ടി വി​ല്ലേ​ജ് ഓ​ഫി​സി​ല്‍ ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. പി​ന്നീ​ട് റാ​ന്നി താ​ലൂ​ക്ക് ഓ​ഫി​സ്, ക​ല​ക്ട​റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ല​ത​വ​ണ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല.

പി​ന്നീ​ടാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം പി.​എ​സ്. സ​തീ​ഷ്കു​മാ​റി​െന്‍റ സ​ഹാ​യ​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. അ​വി​ട​ന്നു​ള്ള നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ട്ട ജി​ല്ല ക​ല​ക്ട​ര്‍ വി​ദ്യ എ​സ്.​അ​യ്യ​ര്‍ ഉ​ഷാ​കു​മാ​രി​ക്ക് ന​ഷ്​​ട​പ​രി​ഹാ​ര തു​ക അ​നു​വ​ദി​ച്ച്‌ ഉ​ത്ത​ര​വാ​യി. ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം പി.​എ​സ്. സ​തീ​ഷ്കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം എം.​എ​സ്. സു​ജ ബി​നോ​യി വ​ലി​യ​കാ​വ് വാ​ര്‍​ഡ് വി​ക​സ​ന​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​ണ്‍ മാ​ന്താ​ന​ത്ത്, ഇ.​ടി. കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ഷാ​കു​മാ​രി​ക്ക് കൈ​മാ​റി.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •