Kerala News

സ്‌കൂള്‍ തുറക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി

Keralanewz.com

തിരുവനന്തപുരം:  സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂള്‍ തുറക്കുന്നതോടൊപ്പം ഓണ്‍ലൈന്‍വഴിയും വിക്ടേഴ്‌സ് ചാനല്‍ വഴിയുമുള്ള ക്ലാസുകളും തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. ഷിഫ്റ്റ് സമ്ബ്രദായത്തിലാണ് വിദ്യാലയങ്ങളില്‍ പഠനം ആരംഭിക്കുന്നത് എന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയം നേരിട്ടുള്ള പഠനത്തോടൊപ്പം ഓണ്‍ലൈന്‍ ക്ലാസുകള്‍, വിക്ടേഴ്‌സ് ചാനലുകള്‍ തുടങ്ങിയവയേയും ആശ്രയിക്കേണ്ടി വരും. ഇതിനാല്‍ വ്യത്യസ്ത പഠന രീതികളെ സംയോജിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ പഠന തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനും വ്യത്യസ്ത മാധ്യമങ്ങള്‍ ഉപയോഗിച്ച്‌ കൊണ്ടുള്ള അധ്യാപനം ഏകോപിപ്പിക്കുന്നതിനും സമഗ്രമായ അകാദമിക് പ്ലാന്‍ സര്‍കാര്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖയില്‍ കോവിഡ് കാലത്ത് ആരംഭിക്കുന്ന ക്ലാസുകള്‍ക്ക് പുതിയ അകാദമിക് കലന്‍ഡറും അകാദമിക് അപ്രോചും ഉള്‍പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനായി എസ് ഇ ആര്‍ ടി സി, എസ് എസ് കെ, വിക്ടേഴ്‌സ് ചാനല്‍ എന്നിവ വഴി പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Facebook Comments Box