Sat. Apr 20th, 2024

മൊബൈല്‍ ടവറിന് വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്നു ,വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍

By admin Aug 4, 2021 #online class
Keralanewz.com

ഇടുക്കി: ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിന് വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നതായി വ്യാപക പരാതി. സാമിയാറളകുടി, വത്സപ്പെട്ടികുടി, വയല്‍തറ, കൂടല്ലാര്‍കുടി, മൂലവള്ളം ആദിവാസി ഊരുകളിലായി 120 സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ചിലന്തിയാര്‍ മേഖലയില്‍ നൂറ്റിയന്‍പതിലധികം വിദ്യാര്‍ത്ഥികളുമാണ് മൊബൈല്‍ റെയ്ഞ്ച് ഇല്ലാതെ ഇപ്പോഴും പഠന മേഖലയ്ക്ക് പുറത്തായിരിക്കുന്നത്.
ജനസംഖ്യ കുറവായതിനാല്‍ മൊബൈല്‍ കമ്ബനികള്‍ ഉപഭക്താക്കളുടെ എണ്ണകുറവ് കാരണം ടവര്‍ നിര്‍മ്മാണത്തില്‍ നിന്നും പിന്നാക്കം പോയിരുന്നു. ഇടുക്കി പോലുള്ള മലയോര ജില്ലകളിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് അതാത് ജില്ലകളില്‍ സേവനദാതാക്കളുടെ യോഗം കളക്ടര്‍, വകുപ്പ് മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് ജിയോ കമ്ബനി ടവര്‍ സ്ഥാപിക്കാന്‍ തയ്യറാകുകയും ചെയ്തത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.

ഗ്രാമപഞ്ചായത്ത് എന്‍. ഒ .സി നല്‍കുകയും, ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് വനംവകുപ്പ് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത്. ആദിവാസി സമൂഹത്തിലെ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ ഭാവിയെ സംബന്ധിക്കുന്ന പ്രശ്‌നമാണെന്നും നിയമത്തിന്റെ നൂലാമാലകള്‍ ഉന്നയിച്ച്‌ തടസ്സം സൃഷ്ടിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടും വനം വകുപ്പ് അനാവശ്യ തടസ്സം സൃഷ്ടിക്കുന്നതിനെതിരെ ഊരു കൂട്ടങ്ങളുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ബിരുദ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വനം വകുപ്പിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. തങ്ങളുടെ മക്കളുടെ ഭാവി ഇരുളടയിപ്പിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ സമരം ശക്തമാക്കുമെന്ന് രക്ഷിതാക്കളും വ്യക്തമാക്കിയിരിക്കുകയാണ്.

Facebook Comments Box

By admin

Related Post