ഹോക്കി: തുടക്കത്തില്‍ ലീഡ് എടുത്തിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി, ഇനി വെങ്കലത്തിനായി മത്സരിക്കും

Keralanewz.com

ടോക്യോ: ഒളിമ്ബിക്സ് വനിതാ വിഭാഗം ഹോക്കി ഒന്നാം സെമിഫൈനലില്‍ ഇന്ത്യ അര്‍ജന്റീനയോട് 1 – 2ന് പരാജയപ്പെട്ടു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു. മത്സരത്തിന്റെ രണ്ടാം മിനിട്ടില്‍ ഗുര്‍ജിത്ത് കൗറിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ ക്വാര്‍ട്ടറിന്റെ അവസാനത്തോടെ അര്‍ജന്റീന പ്രത്യാക്രമണത്തിന്റെ വേഗത കൂട്ടിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം പതറാതെ പിടിച്ചു നിന്നു. എന്നാല്‍ 18ാം മിനിട്ടില്‍ മരിയ ബരിയോണോവോ അര്‍ജന്റീനയ്ക്കു വേണ്ടി സമനില ഗോള്‍ നേടി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഇന്ത്യക്ക് മൂന്ന് പെനാല്‍ട്ടി കോര്‍ണറുകള്‍ അടുപ്പിച്ച്‌ ലഭിച്ചെങ്കിലും ഒരെണ്ണം പോലും ഗോള്‍ ആക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്കു സാധിച്ചില്ല. 36ാമത്തെ മിനിട്ടില്‍ മരിയ തന്നെ അര്‍ജന്റീനയുടെ രണ്ടാമത്തെ ഗോളും നേടി.

ഇത് ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്ബിക്സ് സെമിഫൈനലില്‍ കളിക്കുന്നത്. ഇനി ഇന്ത്യന്‍ വനിതകള്‍ വെങ്കല മെഡലിനായി മത്സരിക്കും.

Facebook Comments Box