വീണ്ടും സൈബര്‍ ലോകത്ത്​ നാണംകെട്ട്​ ആലിയ ബട്ട്​; ഇത്തവണ ​അബദ്ധം പറ്റിയത്​ ഇങ്ങനെ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി: കരിയറിന്‍റെ തുടക്കകാലത്ത്​ ചാറ്റ്​ഷോക്കിടെ നടത്തിയ ഒരു അഭിപ്രായ പ്രകടനം കൊണ്ട്​ ബോളിവുഡ്​ നടി ആലിയ ബട്ട്​ ട്രോള്‍ കഥാപാത്രമായി മാറിയിരുന്നു. ആനുകാലിക വിഷയങ്ങളിലെ താരത്തിന്‍റെ അറിവ്​ അളന്ന സന്ദര്‍ഭമായിരുന്നു അത്​. ഏതായാലും വര്‍ഷങ്ങള്‍ക്കിപ്പുറവും ആലിയക്ക്​ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന്​ തുറന്ന്​ കാട്ടുകയാണ്​ സൈബര്‍ലോകം അവരുടെ ഏറ്റവും പതിയ ട്വീറ്റിലൂടെ.

പ്രിയങ്ക ചോപ്ര, കരീന കപൂര്‍ തുടങ്ങി നിരവധി അഭിനേതാക്കളും കായിക താരങ്ങളും ഇന്ത്യന്‍ സംഘത്തിന്​ ആശംസകള്‍ നേര്‍ന്നിട്ടുണ്ടെങ്കിലും ആലിയയുടെ പോസ്റ്റാണ്​ ​ശ്രദ്ധിക്കപ്പെട്ടത്​.

ടോക്യോ ഒളിമ്ബിക്​സിനായി പുറപ്പെട്ട ഇന്ത്യന്‍ സംഘത്തിന്​ ആശംസകള്‍ അര്‍പ്പിച്ച്‌​ ആലിയ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം മാറിപ്പോയതാണ്​ ​പുതിയ സംഭവം. ഒളിമ്ബിക്​സിന്‍റെ കഴിഞ്ഞ പതിപ്പില്‍ ഗുസ്​തി താരം സുശീല്‍ കുമാര്‍ ഇന്ത്യന്‍ പതാകയേന്തുന്ന ചിത്രം ​െവച്ചായിരുന്നു ആലിയയുടെ ആശംസ.

‘ടോക്യോ 2021’ എന്ന ഹാഷ്​ടാഗോട്​ കൂടിയായിരുന്നു ആലിയയുടെ പോസ്റ്റ്​. ഉടന്‍ തന്നെ അബദ്ധം ചൂണ്ടിക്കാട്ടിയ നെറ്റിസണ്‍സ്​ പതാകവാഹകനായ സുശീല്‍കുമാര്‍ ഇപ്പോള്‍ കൊലപാതകക്കേസില്‍ ജയിലിലാണെന്ന കാര്യവും നടിയെ ഓര്‍മിപ്പിച്ചു. നിരവധി ട്രോളുകളാണ്​ ആലിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്​.

പോസ്റ്റ്​ ഇടുന്നതിന്​ മുമ്ബ്​ ഒരു വട്ടമെങ്കിലും ഗൂഗിളില്‍ സെര്‍ച്​ ചെയ്യണമെന്നും ‘സ്റ്റുഡന്‍റ്​ ഓഫ്​ ദ ഇയര്‍’ താരം ഇപ്പോ​ഴും 2012ലാണ്​ ജീവിക്കുന്നതെന്നുമാണ്​ ആരാധകര്‍ കമന്‍റ്​ ചെയ്യുന്നത്​. ആലിയ പകരം ക്രിക്കറ്റ്​ ടീമിന്‍റെ ചിത്രം പങ്കുവെച്ചില്ലെല്ലോ എന്ന്​ ഒരാള്‍ കളിയാക്കുന്നുണ്ട്​.

അതേ സമയം ടോക്യോയയില്‍ ഇന്ത്യക്ക്​ ഇതുവരെ ഒരു വെള്ളിമെഡല്‍ മാത്രമാണ്​ നേടാനായത്​. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരബായി ചാനുവാണ്​ മെഡല്‍ സ്വന്തമാക്കിയത്​.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •