ശ്രീജേഷിനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

Spread the love
       
 
  
    

തിരുവനന്തപുരം > ഒളിമ്ബിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിനെയും മലയാളി ഗോള്‍ കീപ്പര്‍ പത്മശ്രീ പി ആര്‍ ശ്രീജേഷിനെയും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദിച്ചു.

ടോക്യോയിലുള്ള ശ്രീജേഷിനെ നേരിട്ട് ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത്. ശ്രീജേഷ് മലയാളികള്‍ക്ക് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. ശ്രീജേഷിന്റെ മടങ്ങിവരവിന്റെ വിവരങ്ങളും മന്ത്രി തേടി. പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയറക്ടറാണ് പി ആര്‍ ശ്രീജേഷ്.

ഒളിമ്ബിക്സ് ഹോക്കിയില്‍ ഇന്ത്യയെ വിജയവഴിയിലേക്ക് നയിച്ചത് ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ആയിരുന്നു. ജര്‍മനിക്കെതിരെയുള്ള മത്സരം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ശേഷിക്കെ ഇന്ത്യ പെനാല്‍റ്റി കോര്‍ണര്‍ വഴങ്ങിയിരുന്നു. എന്നാല്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നുള്ള ജര്‍മന്‍ മുന്നേറ്റത്തിന് ശ്രീജേഷ് തടയിട്ടു. ഹോക്കിയില്‍ 41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ മെഡല്‍ നേടുന്നത്.

Facebook Comments Box

Spread the love