ചെറിയാന്‍ ഫിലിപ്പ് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍. ശോഭനാ ജോര്‍ജ് രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം നടത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

ഇരുവരും കോണ്‍ഗ്രസ് വിട്ട് സിപിഐഎം സഹയാത്രികരായവരാണ്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസില്‍ യുവതലമുറക്ക് വേണ്ടി എന്നും ശക്തമായി വാദിച്ചിരുന്ന ചെറിയാന്‍ ഫിലിപ്പ് 2001 ലാണ് കോണ്‍ഗ്രസ്‌ വിട്ടത്.

2006ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ചെറിയാന്‍ ഫിലിപ്പ് കെടിഡിസി ചെയര്‍മാനായിരുന്നു. രാജ്യസഭയിലെക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതായി പലതവണ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അതുണ്ടായില്ല.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •