വെള്ളം കുടിക്കുന്നതിനിടെ കൃത്രിമപല്ല് അന്നനാളത്തില്‍ കുടുങ്ങി; ഓട്ടോ ഡ്രൈവര്‍ മരിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കൊടകര (തൃശൂര്‍): വെള്ളം കുടിക്കുന്നതിനിടെ വായിലെ കൃത്രിമപ്പല്ല് ഇളകി അന്നനാളത്തില്‍ കുടുങ്ങിയ ഓട്ടോഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിച്ചു. കനകമല പാഴേത്ത് പറമ്ബില്‍ തോമസിന്‍റെ മകന്‍ ജെസ്റ്റിന്‍ (38) ആണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല് ഇളകി അന്നാനാളത്തില്‍ കുടുങ്ങിയത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച്‌ തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തെങ്കിലും അണുബാധയുണ്ടായതിനെ തുടര്‍ന്ന് വ്യാഴ്ച രാവിലെ മരിച്ചു.

ചാലക്കുടിയിലെ ഓട്ടോഡ്രൈവറാണ്. മാതാവ്​: എല്‍സി. ഭാര്യ: വിന്‍ഷി. മക്കള്‍: ജെസ്‌വിന്‍, ബിസ്‌വിന്‍, ജീവന്‍.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •