Sun. Apr 28th, 2024

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ 3 യുവാക്കള്‍ മരിച്ചു, അപകടം രാത്രി10 ന് ചങ്ങനാശേരിയില്‍

By admin Feb 5, 2022 #Accident
Keralanewz.com

ങ്ങനാശേരി: ഇന്നലെ (വെളളി) രാത്രി 10 മണിത്ത് എം.സി റോഡില്‍ എസ്.ബി കോളജിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 3 യുവാക്കള്‍ മരിച്ചു.

ചങ്ങനാശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്ബില്‍ ഷാനവാസിന്റെയും ജെബിയുടെയും മകന്‍ അജ്മല്‍ റോഷന്‍ (27), ഫിഷ് മാര്‍ക്കറ്റ് ഭാഗത്ത് ഉല്ലാഹയില്‍ അലക്സ് (26), വാഴപ്പള്ളി കണിയാംപറമ്ബില്‍ രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്.

രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. പരുക്കേറ്റ് റോഡില്‍ വീണ യുവാക്കളെ നാട്ടുകാര്‍ ആദ്യം ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ അജ്മല്‍ അപ്പോഴേയ്ക്കും മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രുദ്രാക്ഷിനെയും അലക്സിനെയും ഉടന്‍ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടരയോടെ ഇവരും മരിച്ചു.

Facebook Comments Box

By admin

Related Post