Sat. Apr 20th, 2024

ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങി യുകെ; രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട

By admin Oct 8, 2021 #news
Keralanewz.com

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് എത്തുന്ന രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തവരും ക്വാറന്റൈനിൽ ഇരിക്കണം എന്ന നിബന്ധന പിൻവലിച്ച് യുകെ. കോവിഷീൽഡോ യുകെ അംഗീകരിച്ച മറ്റു വാക്സിനുകളോ രണ്ടു ഡോസ് എടുത്തവർക്ക് തിങ്കളാഴ്ച മുതൽ യുകെയിലേക്ക് എത്തിയതിന് ശേഷം ക്വാറന്റൈന്‍ ആവശ്യമില്ല

കോവിഷീൽഡിന് അം​ഗീകാരം നൽകിയെങ്കിലും ഇന്ത്യയിലെ സർട്ടിഫിക്കേഷൻ രീതി അംഗീകരിക്കില്ലെന്ന നിലപാടാണ് യുകെ സ്വീകരിച്ചത്. 
ഇന്ത്യയിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ച് എത്തുന്നവർക്കും ക്വാറന്റൈൻ ഏർപ്പെടുത്തിയതോടെ ബ്രിട്ടീഷ് പൗരൻമാർക്ക് ഇന്ത്യയും ക്വാറൻറീൻ ഏർപ്പെടുത്തി. 

ഇന്ത്യയുൾപ്പടെ 37 രാജ്യങ്ങളിലെ യാത്രക്കാർക്ക് യുകെ വാക്സിൻ ക്വാറന്റൈൻ വേണമെന്ന നിബന്ധന പിൻവലിച്ചു. എന്നാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് ക്വാറൻറീനിൽ കഴിയേണ്ടി ‌വരും

Facebook Comments Box

By admin

Related Post

You Missed