Kerala News

കേരളാ കോണ്‍ഗ്രസ്സ് (എം) ജന്മദിനം നാളെ (09.10.2021) ആയിരത്തിലധികം കേന്ദ്രങ്ങളില്‍ പതാക ഉയരും

Keralanewz.com

കോട്ടയം; കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ 58 -ാം ജന്മദിനമായ നാളെ (09.10.2021) ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ മണ്ഡലം, വാര്‍ഡ് തലങ്ങളില്‍ ആയിരത്തിലധികം പാര്‍ട്ടി പതാകകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.

ഇതിന്റെ മുന്നോടിയായി നാളെ (09.10.2021) രാവിലെ 10 മണിക്ക് കോട്ടയത്തെ കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റി ഓഫീസ് അങ്കണത്തില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി പതാക ഉയര്‍ത്തും. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന് പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ പ്രസിഡന്റ് നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ക്കും, നിയോജകണ്ഡലം പ്രസിഡന്റുമാര്‍ മണ്ഡലം, വാര്‍ഡ് പ്രസിഡന്റുമാര്‍ക്കും പതാക കൈമാറും. പതാക ഉയര്‍ത്തല്‍ ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിയോടെ പൂര്‍ത്തിയാവും.

മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പതാക പ്രയാണത്തിന് പോഷകസംഘടനകളായ യൂത്ത് ഫ്രണ്ട് (എം), കെ.എസ്.സി (എം) പ്രവര്‍ത്തകര്‍ അകമ്പടി സേവിക്കും. ദളിത് ഫ്രണ്ട് (എം), വനിതാ കോണ്‍ഗ്രസ്സ് (എം), കെ.ടി.യു.സി (എം), കര്‍ഷകയൂണിയന്‍ (എം), സാംസ്കാരികവേദി തുടങ്ങിയ പോഷകസംഘടനാ നേതാക്കള്‍ പങ്കാളികളാകുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി (ഓഫീസ് ചാർജ്)ജോസഫ് ചാമക്കാല അറിയിച്ചു.

കോട്ടയം ജില്ലയിലെ പരിപാടികള്‍ക്ക് ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ പ്രദീപ് വലിയപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റുമാരായ ഫിലിപ്പ് കുഴികുളം പാലായിലും പി എം മാത്യു കടുത്തുരുത്തിയിലും ലാലിച്ചൻ കുന്നിപ്പറമ്പിൽ ചങ്ങനാശേരിയിലും ഏ എം മാത്യു കാഞ്ഞിരപ്പള്ളിയിലും അഡ്വ.സാജൻ കുന്നത്ത് പൂഞ്ഞാറിലും മാത്തുക്കുട്ടി ഞായർകുളം പുതുപ്പള്ളിയിലും ജോയി ചെറുപുഷ്പം വൈക്കത്തും ജോസ് ഇടവഴിക്കൽ ഏറ്റുമാനൂരിലും ജോജി കുറുത്തിയാടൻ കോട്ടയത്തും നിയോജകമണ്ഡലം തലത്തിലുള്ള ഉൽഘാടനം നിർവഹിക്കും.

Facebook Comments Box