Thu. Apr 25th, 2024

‘എം’ ഫോര്‍ എംഡിഎംഎ: രഹസ്യകോഡ് പറഞ്ഞാല്‍ മതി, ഇവര്‍ ലഹരിമരുന്ന് ഒടനെത്തിക്കും

By admin Oct 8, 2021 #news
Keralanewz.com

കൊല്ലം: രഹസ്യ കോഡിന്‍റെ സഹായത്താല്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന നാല് യുവാക്കള്‍ പിടിയില്‍. ‘എം’ എന്ന രഹസ്യകോഡ് പറഞ്ഞാല്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് എത്തിക്കുന്ന സംഘമാണ് അറസ്റ്റിലായത്.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സുഫിയാന്‍, തന്‍വീര്‍, അഭിലാഷ്, ഡോണ്‍ എന്നിങ്ങനെ അറസ്റ്റിലായ നാലുപേരും കരുനാഗപ്പള്ളി സ്വദേശികളാണ്.

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആറ് ഗ്രാം എംഡിഎംഎ, 105 ഗ്രാം ഹാഷിഷ് ലഹരി ഗുളികകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കൊല്ലം കരുനാഗപ്പള്ളി മേഖലകള്‍ കേന്ദ്രികരിച്ചായിരുന്നു ഇവരുടെ ലഹരി മരുന്ന് വില്‍പന. ഏജന്‍റുമാരായി ചില സ്ത്രീകളും ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിടുണ്ട്.

ഒരുഗ്രാം എംഡിഎംഎ പതിനായിരം രൂപയ്ക്കാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. ഇടനിലക്കാര്‍ക്ക് കമ്മീഷനും നല്‍കിയിരുന്നു. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളാണ് പിടിയിലായ നാല് പേരുമെന്ന് പൊലീസ് പറഞ്ഞു

Facebook Comments Box

By admin

Related Post