ഇ​റ​ച്ചി​ക്കോ​ഴി​ വില 150 ക​ട​ന്നു, തക്കാ​ളി നൂ​റി​ലേ​ക്ക്​; പച്ച​ക്ക​റി​ക്ക് തീവില

Spread the love
       
 
  
    

തൃ​ശൂ​ർ: പ​ച്ച​ക്ക​റി​ക്കും മാം​സ​ത്തി​നും പൊ​ള്ളു​ന്ന വി​ല​യി​ൽ അ​ടു​ക്ക​ള​ക്ക് മാത്ര​മ​ല്ല, ജീ​വി​ത​ത്തി​നാ​കെ തീ​പി​ടി​ച്ച നി​ല​യി​ലാ​ണ്. ഇ​റ​ച്ചി​ക്കോ​ഴി​ക്ക് കി​ലോ​ക്ക് 150 രൂ​പ ക​ട​ന്ന​പ്പോ​ൾ പ​ച്ച​ക്ക​റി​യി​ൽ ത​ക്കാ​ളി നൂ​റി​ലേ​ക്കാ​ണ് അ​ടു​ക്കു​ന്ന​ത്. പാ​ച​ക വാ​ത​ക​ത്തി​നും വി​ല വ​ർ​ദ്ധി​ച്ച​തോ​ടെ കോ​വി​ഡ് പി​ടി​ച്ചു​ല​ച്ച ജ​ന​ജീ​വി​തം കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​വു​ക​യാ​ണ്. 

     റേ​ഷ​ൻ ക​ട​ക​ൾ വ​ഴി​യു​ള്ള കി​റ്റ് വിത​ര​ണം തു​ട​രു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. മാ​സ​ങ്ങ​ളാ​യി ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വി​ല നൂ​റി​ന് മു​ക​ളി​ലാ​ണ്. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് അ​ത് 150ന് ​മു​ക​ളി​ലും എ​ത്തി​യ​ത്. കേര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി വി​പ​ണ​യി​ൽ 70 ശ​ത​മാ​ന​വും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നാ​ണ് എ​ത്തു​ന്ന​ത്. കേ​ര​ള ചിക്ക​ൻ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത് ആ​ഴ്ച​യി​ൽ അ​മ്പ​തി​നാ​യി​രം കോ​ഴി മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ഒ​രാ​ഴ്ച വി​റ്റ​ഴി​ക്കു​ന്ന​ത് ഒ​രു കോ​ടി കി​ലോ ഇ​റ​ച്ചി​ക്കോ​ഴി​യാ​ണ്. ക​ർ​ണാ​ട​ക, കേ​ര​ളം, തമി​ഴ്‌​നാ​ട്, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​കീ​ക​രി​ച്ച വി​ല​യാ​ണ് ഇപ്പോ​ൾ ഉ​ള്ള​തെ​ന്ന് കോ​ഴി​ക്ക​ർ​ഷ​ക​ർ പ​റ​യു​ന്നു

ഒ​രു വ​ർ​ഷം​ കൊ​ണ്ട് കോ​ഴി​ത്തീ​റ്റ​യി​ൽ ചാ​ക്കി​ന് ആ​യി​രം രൂ​പ​യു​ടെ വ​ർദ്​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ൽ മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​മു​ള്ള ചെല​വ് വ​ർ​ദ്ധി​ച്ച​താ​യും ഇ​വ​ർ പ​റ​യു​ന്നു. ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​തോ​ടെ ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ഹോ​ട്ട​ലു​ക​ളും തു​റ​ന്നി​രു​ന്നു. ഇ​തോ​ടെ ഇ​റ​ച്ചി​ക്കോ​ഴി​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റി​യി​ട്ടു​ണ്ട്.


     പൊ​ള്ളു​ന്ന വി​ല​യാ​ണ് വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്ക്. സ​വാ​ള, കാ​ര​റ്റ്, തക്കാ​ളി, മു​രി​ങ്ങ എ​ന്നി​വ​ക്ക്​ ഇ​ര​ട്ടി​യോ​ള​മാ​ണ് വി​ല വ​ര്‍ദ്ധി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പ് 30 രൂ​പ വി​ല​യി​ൽ വി​റ്റി​രു​ന്ന സ​വാ​ള ഇ​പ്പോ​ൾ 40 – 50 രൂ​പ​യി​ലാ​ണ്. തക്കാ​ളി 20 -25ല്‍ ​നി​ന്ന് 50 – 60ലേ​ക്ക് കു​തി​ച്ചു. കാ​ര​റ്റി​നും (50) മു​രി​ങ്ങ​ക്കും (70) വി​ല ഇ​ര​ട്ടി​യോളമാ​യി

.
      ര​ണ്ടാ​ഴ്ച കൊ​ണ്ടാ​ണ് പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല കു​ത്ത​നെ ഉ​യ​ര്‍ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​വും വ​ര്‍ഷാ​വ​സാ​നം ഉള്ളി​വി​ല 100 ക​ട​ന്നി​രു​ന്നു. ഇ​ത​ര സംസ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വ​ര​വ് കു​റ​ഞ്ഞ​തും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും വില കൂ​ടാ​ന്‍ കാ​ര​ണ​മാ​യ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ ക​ന​ത്ത​ത് പ​ച്ച​ക്ക​റി​ക​ളു​ടെ വ​ര​വ് കു​റ​യാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്

പാ​ച​ക വാ​ത​ക വി​ല​യും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കു​തി​ച്ചു​യ​രു​ക​യാ​ണ്. 180 രൂ​പ​യു​ടെ വ​ർദ്​ധ​ന​യാ​ണ്​ ഈ ​വ​ർ​ഷം മാ​ത്രം പാ​ച​ക വാ​ത​ക വി​ല​യി​ലു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ഏ​ക​ദേ​ശം 600നു ​മു​ക​ളി​ൽ വി​ല​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഒ​രു സി​ലി​ണ്ട​ർ വി​ല 900 ക​ട​ന്നു. ഈ ​വി​ല​വ​ർ​ദ്ധ​ന സാ​ധാ​ര​ണ​ക്കാ​ര‍െൻറ വീ​ട്ടു​ബ​ജ​റ്റി​നെ​യാ​ണ് താ​ളം തെ​റ്റി​ക്കു​ന്ന​ത്. ഗ്യാസ് സി​ലി​ണ്ട​റി​നെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന വീ​ടു​ക​ളി​ൽ ഒ​രു മാ​സം ഒ​രു സിലി​ണ്ട​ർ കൊ​ണ്ട്​ ക​ട​ന്നു​ കൂ​ടു​ന്ന​ത് വീട്ട​മ്മ​മാ​രു​ടെ സാ​ഹ​സ ജീ​വി​തം കൂ​ടി​യാ​ണ്

Facebook Comments Box

Spread the love