സ്കൂള്‍ തുറക്കല്‍; മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ച്‌ വിദ്യാഭ്യാസമന്ത്രി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തു. സ്കൂള്‍ തുറക്കുന്നതു സംബന്ധിച്ച മാര്‍ഗരേഖ പ്രകാരമുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കും.

ഈ മാസം 21നകം ജില്ലാ കളക്ടര്‍മാര്‍ക്കാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. 22നു ജില്ലാ കളക്ടര്‍മാര്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കണം. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും.

ജില്ലാതല ദുരന്ത നിവാരണ വിഭാഗം കുട്ടികളുടെ സുരക്ഷാ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും രണ്ടു ഡോസ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജില്ലാതലത്തില്‍ വാക്സിന്‍ ഡ്രൈവ് ത്വരിതപ്പെടുത്താനും തീരുമാനം. അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കണം. സ്കൂള്‍ കുട്ടികളുടെ യാത്രാ സംവിധാനങ്ങളിലും പൊതുഇടങ്ങളിലും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണം


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •