Sat. Apr 27th, 2024

കുളിമുറിയില്‍ തോര്‍ത്ത് നല്‍കാന്‍ വൈകി, ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം, യുവതിക്ക് കാഴ്ച നഷ്ടമായി

By admin Aug 3, 2022 #news
Keralanewz.com

മലപ്പുറം: കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയതിന് യുവതിക്ക് ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദ്ദനം.  ബെല്‍റ്റ് കൊണ്ടുള്ള അടിയില്‍ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മലപ്പുറം ജില്ലയിലെ വാഴയൂരിയിലാണ് സംഭവം. യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കൊണ്ടോട്ടി സ്വദേശി നാഫിയയാണ് ഭര്‍ത്താവിന്‍റെ  ക്രൂര മര്‍ദനത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പെലീസില്‍ പരാതി നല്‍കിയത്.   നിസാര കാര്യങ്ങള്‍ക്ക് തന്നെ ക്രൂരമായി മര്‍ദിക്കുന്നുവായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. ജൂണ്‍ 15നാണ് സംഭവം നടന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ നാഫിയയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് കോഴിക്കാട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. 

2011 ല്‍ വിവാഹം കഴിഞ്ഞത് മുതല്‍ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് നിരന്തരം ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും നാഫിയാ പൊലീസിന് നല്‍കി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത വാഴക്കാട് പൊലീസ് ഭര്‍ത്താവ് കൈതൊടി ഫിറോസ്ഖാനെ അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും മൊബൈൽ ഫോണും കവർന്ന യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ. മുളന്തുരുത്തി പെരുമ്പളളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട്  വീട്ടിൽ രഞ്ജിത്ത് രാജനെയാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

യൂത്ത് കോൺഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്‍റാണ് ഇയാൾ. താൽക്കാലിക ജീവനക്കാരിയായിരുന്ന വീട്ടമ്മയെ ജോലിയിൽ സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിക്കുകയും ബലമായെടുത്ത ഫോട്ടോകൾ കാട്ടി ഭീഷണിപ്പെടുത്തി പണം അപഹരണം നടത്തിയെന്നുമാണ് കേസ്. കഴിഞ്ഞ നാല് വർഷമായി ഇത്തരത്തിൽ തന്‍റെ പക്കൽ നിന്ന് ഇയാൾ പണവും സ്വർണവും അപഹരിച്ചെന്നാണ് പരാതിയിലുളളത്

Facebook Comments Box

By admin

Related Post