Fri. Apr 26th, 2024

പാലായിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ജോസ്.കെ.മാണി യോടൊപ്പം ചേർന്നു

By admin Oct 14, 2021 #news
Keralanewz.com

പാലാ: മഹാനവമി ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് അംഗത്വം നൽകി കേരള കോൺ.(എം) അംഗത്വ പ്രചാരണത്തിന് പാലായിൽ തുടക്കം കുറിച്ചു.  കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡണ്ടും ഭാരവാഹികളുമാണ് കൂട്ടത്തോടെ കേരള കോൺഗ്രസ് (എം) – ൽ ചേർന്ന് അംഗത്വം സ്വീകരിച്ചത്

കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡണ്ട് ഡി.പ്രസാദിൻ്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ കേരള കോൺഗ്രസ് (എം) – ൽ ചേർന്നത്.ഇവർക്ക് പാർട്ടി ചെയർമാൻ ജോസ്.കെ.മാണി പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു

ഇടതുമുന്നണിയുടെ ജനപക്ഷ പ്രവർത്തനങ്ങളെപ്പോലും എതിർക്കുകയും ജനവിരുദ്ധരായ നേതാക്കളെ അരിയിട്ടുവാഴിക്കുകയും ചെയ്യുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളോടുള്ള എതിർപ്പാണ്കോൺഗ്രസിൽ നിന്നും നേതാക്കളെ  രാജിയിലേക്ക് നയിച്ചത് എന്ന് അവർ പറഞ്ഞു.എൽ ഡി എഫ് സർക്കാർ ആരോഗ്യ വിദ്യാഭ്യാസകാർഷിക പാർപ്പിട മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ കുതിച്ചു ചാട്ടത്തെകാണാതിരിക്കുവാൻ ജനങ്ങൾക്കിടയിൽപ്രവർത്തിക്കുന്ന തങ്ങൾക്കാവില്ലെന്ന് ഈനേതാക്കൾ വ്യക്തമാക്കി. കർഷകരോടുള്ള അനുഭാവവും മുന്നണി മര്യാദകൾക്കായിവിട്ടുവീഴ്ച ചെയ്ത് രാഷ്ട്രീയ സത്യസന്ധത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ജോസ് കെമാണി നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് (എം) ൽ ചേർന്ന് പ്രവർത്തിക്കുവാൻതങ്ങൾക്ക് സന്തോഷമുണ്ട് എന്ന് അറിയിച്ചു

കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യവും മതേതരത്വവുംനഷ്ടപ്പെട്ടിരിക്കുന്നു. ദിശാബോധമില്ലാത്ത നേതാക്കൾ കോൺഗ്രസിനെ കാർന്നുതിന്നിരിക്കുന്നു. കേരളാ കോൺഗ്രസ് (എം)ന്റെജനാധിപത്യ പ്രവർത്തനങ്ങളുംസാമൂഹ്യകാഴ്ചപ്പാടുകളും ആ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുന്നു.ദേശീയ, സംസ്ഥാന തലങ്ങളിൽ എന്ന പോലെ രാമപുരത്തും കോൺഗ്രസ് നാഥനില്ലാക്കളരിആയിരിക്കുന്നു എന്നും അവർ കുറ്റപ്പെടുത്തി

മഹിളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം മുൻ പ്രസിഡന്റും മുൻഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലിസി ബേബിമുളയിങ്കൽ,  കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ്പ്രസിഡന്റ് തങ്കച്ചൻ കണിയാരകത്ത്, മുൻ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ ജാൻസി ഫിലിപ്പോസ് കല്ലടയിൽ,  കോൺഗ്രസ് ചേറ്റുകുളം വാർഡ് പ്രസിഡന്റ് ബിജു മാമ്പള്ളിക്കുന്നേൽ,  യൂത്ത് കോൺഗ്രസ് മുൻമണ്ഡലംസെക്രട്ടറി സെബാസ്റ്റ്യൻ ജോസ് പൗവ്വത്തിൽ എന്നീ നേതാക്കളുംപ്രസാദിനോടൊപ്പം കോൺഗ്രസ് പാർട്ടി വിട്ട് കേരളാ കോൺഗ്രസ് (എം) ൽ ചേർന്നു.

കോട്ടയത്ത് നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍ എം.എല്‍.എ, വിജി എം.തോമസ്, ജോസഫ് ചാമക്കാല, ഫിലിപ്പ് കുഴികുളം, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, സണ്ണി പൊരുന്നക്കോട്ട്, അലക്‌സി തെങ്ങുംപള്ളില്‍, നിര്‍മ്മല ജിമ്മി, ബെന്നി തെരുവത്ത്, ടൈറ്റസ് മാത്യു, എം.എ ജോസ് മണ്ണാട്ട്മറ്റം, ജോമോന്‍ തോമസ്, ബെന്നി ആനത്തറ, സെല്ലി ജോര്‍ജ്, സ്മിത അലക്‌സ്, സോമരാജ് വരകപ്പിള്ളില്‍ ജയചന്ദ്രന്‍ വരകപ്പിള്ളില്‍, സുജയ് ആര്‍. കൃഷ്ണ, ജ്യോതിസ് ജോര്‍ജ്, ജിജി മങ്ങാട്ട്, അജോയ് തോമസ് , സഞ്ജയ് മറ്റക്കാട്ട് എന്നിവര്‍ സംസാരിച്ചു.

 

  രാമപുരത്ത്ചേരുന്ന വിപുലമായ കൺവൻഷനിൽ  കൂടുതൽ നേതാക്കന്മാർക്കും പ്രവർത്തകർക്കും കേരളാകോൺഗ്രസ് (എം) ൽ അംഗത്വം നൽകുമെന്ന് കേരള കോൺഗ്രസ് (എം) രാമപുരം മണ്ഡലം പ്രസിഡണ്ടും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ബൈജു ജോൺ പുതിയിടത്തുചാലിൽ പറഞ്ഞു

Facebook Comments Box

By admin

Related Post