Fri. Apr 26th, 2024

ഇലക്ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് ഉടമകൾക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാം, ഹൈക്കോടതി ഉത്തരവ്

By admin Oct 16, 2021 #news
Keralanewz.com

കൊച്ചി: മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകൾക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാമെന്ന് കേരള ഹൈക്കോടതി. അത്യന്തം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഇലക്ട്രോണിക് സാമഗ്രികൾ സ്വന്തം നിലയിൽ കയറ്റിറക്ക് നടത്താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ വിവിധ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്

    അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വസ്തുക്കളുടെ പരിധിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വരുമെന്ന് കോടതി നിരീക്ഷിച്ചു. ഇവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സൂക്ഷ്മതയും വൈദഗ്ധ്യവും വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ചുമട്ടുതൊഴിലാളി ചട്ടത്തിൽ അതീവ സൂക്ഷമത വേണ്ട വസ്തുക്കളുടെ കയറ്റിറക്ക് സ്ഥാപന ഉടമകകളുടെ ജോലിക്കാർക്ക് ചെയ്യാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇത്തരം സ്ഥാപനങ്ങളിലെ സൂക്ഷ്മത ആവശ്യമില്ലാത്ത വസ്തുക്കളുടെ കയറ്റിറക്ക് ചുമട്ടു തൊഴിലാളികൾക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു

Facebook Comments Box

By admin

Related Post