കുളിരേകും മലക്കപ്പാറയിലേക്ക് പാലാക്കാർക്കും കെ.എസ്.ആർ.ടി.സിയുടെ ടൂർ ബസ് ബുക്കിംഗ് ഇന്നു മുതൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പാലാ : ചുരുങ്ങിയ ചിലവിൽ കാനന സൗന്ദര്യo നുകരാൻ പാലാക്കാർക്കും കെ.എസ്.ആർ.ടി.സി. യുടെ ടൂർ ബസ്. വെറും 525 രൂപ മുടക്കിയാൽ ചാലക്കുടി, വാഴച്ചാൽ, അതിരപ്പള്ളി വഴി മഞ്ഞണിഞ്ഞ മലക്കപ്പാറ കേരള അതിർത്തി കാനന കഴ്ച്ചകൾ മനം കുളിർക്കെ കണ്ട്  യാത്ര ചെയ്യാം. ഡീലക്സ് ബസിലാവും യാത്ര. എല്ലാ ഞായറാഴ്ചയും രാവിലെ 6.30 ന് പുറപ്പെടും വിധമായിരിക്കും സർവ്വീസ് .ജോസ്.കെ.മാണി മുഖേന യാത്രക്കാർ നൽകിയ നിവേദനത്തെയും ഇടപെടലുകളുടെയും തുടർന്നാണ് ടൂർ ബസ് സൗകര്യം ലഭ്യമാക്കിയത്. യാത്ര മുൻകൂർ റിസർവ്വ് ചെയ്യാം

ആതിരപ്പള്ളി വ്യു പോയിയിൻറ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽകുത്ത് ഡാം റിസർവോയർ ,ആനക്കയം പാലം, ഷേളയാർ ഡാം വാൽവ് ഹൗസും പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ബസ് നിർത്തി കാഴ്ചകൾ കാണാനും ഫോട്ടോ ഷൂട്ടിനും അവസരം നൽകും. മലക്കപ്പാറ അഥവാ മാലാഖപ്പാറ എന്ന സ്ഥലം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം.   ചാലക്കുടിയിൽ നിന്നും ദൂരം 80 കിലോമീറ്റർ. എണ്ണപ്പനത്തോട്ടങ്ങളും വെള്ളച്ചാട്ടവും കാടും പുൽമേടും തേയിലത്തോട്ടങ്ങളും കടന്ന് പോകുന്ന മനോഹരമായ പ്രകൃതി

കേരളത്തിലെ സുന്ദരമായ റോഡ് ട്രിപ്പുകളിൽ ഒന്നാണ് മലക്കപ്പാറ യാത്ര. ആളും ബഹളവും കാഴ്ചകളും ഓർമകളും ഒരേ താളത്തിൽ ഒഴുകുന്ന അനുഭവം കിട്ടാൻ മലയാളികൾക്ക് വലിയ കാറോ എസിയുടെ തണുപ്പോ കട്ടയ്ക്ക് പാട്ടോ ഒന്നും വേണ്ട. ആരും ശല്യപ്പെടുത്താത്ത സുരക്ഷിതമായകെഎസ്ആർടിസി ബസ്സിന്റെ വിൻഡോ സൈഡ് സീറ്റ് മാത്രം മതി. ഒരു  സൂപ്പർ ഫീൽ  തന്നെയാവും കിട്ടുക ചുരങ്ങളും കാടും മലയും പ്രകൃതിയുടെ സൗന്ദര്യവും കിളികളുടെ മൂളലും പുഴകളുടെ  താളവും  കണ്ട് ആസ്വദിക്കുന്ന ഒരു ഫീൽ ആണ് ഈ ഒരു ബസ്സ് യാത്രയുടെ പ്രത്യേകത . ആനയും മറ്റു വന്യമൃഗങ്ങളും മിക്കവാറും റോഡുകളിൽ തന്നെ കാണാവുന്നതാണ്

ഈ ബസ് യാത്രയിൽ വൈകുന്നേരം ഉള്ള മഞ്ഞുവീഴ്ചയും  ആസ്വദിച്ച് തിരിച്ചുവരാൻ സാധിക്കും. ഈയൊരു യാത്ര  അനുഭവിക്കുക ആസ്വദിക്കുക ജീവിതത്തിൻറെ നാൾ വഴിയിൽ ഓർമ്മിക്കാൻ നല്ല ഓർമ്മകൾ സമ്പാദിക്കുവാൻ കഴിയുമെന്നാണ് യാത്രാപ്രേമികൾ പറയുന്നത്.ചൊവ്വ മുതൽ പാലാ  ഡിപ്പോയിലെത്തി 525 രൂപക്ക് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്കൂടുതൽ വിവരങ്ങൾക്ക്04822212250 എന്ന ഫോൺ നമ്പരിൽ വിളിക്കുക.ടൂർ ബസ് സൗകര്യം ഏർപ്പെടുത്തിയ അധികൃതരെ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടവും പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും അനുമോദിച്ചു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •