ദുരന്തത്തിനിടയിലും കവര്‍ച്ച; കൊക്കയാര്‍ വടക്കേമലയില്‍ രണ്ട് വീട്ടുകാര്‍ക്ക് പണം നഷ്ടമായതായി പരാതി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോട്ടയം: കോട്ടയത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായ കൊക്കയാര്‍ വടക്കേമലയില്‍ ദുരന്തത്തിനിടയിലും മോഷണം. മഴക്കെടുതിക്ക് ഇരയായ രണ്ട് വീട്ടുകാര്‍ക്ക് പണം നഷ്ടമായി. ദുരന്തത്തിനിടെ ഉള്ള സമ്ബാദ്യമെല്ലാം ഉപേക്ഷിച്ച്‌ ജീവനുമായി രക്ഷപെടുമ്ബോള്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് സങ്കടകരമായ കാര്യമാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു .

ഉള്ള സമ്ബാദ്യത്തിന്‍റെ നല്ലൊരു പങ്കും ദുരന്തം കൊണ്ട് പോയി ബാക്കി കള്ളനും. ”അടുത്ത വീട്ടിലെ കുടുംബം കട തുടങ്ങാന്‍ കുറെ സാധനങ്ങള്‍ വാങ്ങി വെച്ചിരുന്നു. ഉരുള്‍പൊട്ടലില്‍ അവരുടെ വീട് പൂര്‍ണമായും നശിച്ച്‌ പോയി. അവരുടെ വീട്ടില്‍ നിന്ന് 25000 രൂപയോളം മോഷണം പോയി” എന്നും നാട്ടുകാരില്‍ ഒരാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ മേഖലയിലെ എല്ലാവരും ദുരിതാശ്വാസ ക്യാമ്ബിലാണ്. റോഡുകള്‍ തകര്‍ന്നതാനാല്‍ ഇവിടേക്കുള്ള ഗതാഗതവും വളരെ ദുഷ്കരമാണ്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •