Kerala News

സഹപാഠികളായിരുന്ന യുവാവും യുവതിയും സ്വന്തം വീടുകളില്‍ തൂങ്ങിമരിച്ച നിലയില്‍

Keralanewz.com


പത്തനംതിട്ട: അടൂരിൽ സഹപാഠികളായിരുന്ന യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ. അടൂർ കുറമ്പക്കര ഉദയഗിരി പുത്തൻ വീട്ടിൽ ജെബിൻ, പുതുവൽ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടിൽ സോന മെറിൻ മാത്യു എന്നിവരാണ് മരിച്ചത്. സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെയാണ് ജെബിനെ സ്വന്തം വീട്ടിലെ കിടപ്പ്മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെയാണ് സോനയേയും സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പത്തനാപുരത്ത് മാനൂർ സെന്റ് സ്റ്റീഫൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഇരുവരും ഒരേ ക്ലാസിലായിരുന്നു പഠിച്ചത്. ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഉപരിപഠനത്തിന്റെ ഭാഗമായി ജെബിൻ ബാംഗ്ലൂരും സോന അടൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലുമാണ് പഠിച്ചിരുന്നത്.

ഇരുവരുടേയും മരണങ്ങളിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. മരണങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യണമെന്ന് പോലീസ് പറഞ്ഞു.

Facebook Comments Box