Thu. May 2nd, 2024

റേഷന്‍ കടയിലെത്തിയിട്ടും ഓണക്കിറ്റ് കിട്ടാത്തവര്‍ക്ക് സര്‍ക്കാര്‍ വക ‘സത്യപ്രസ്താവന,’ പല സ്ഥലത്തും കിറ്റില്‍ മുഴുവന്‍ സാധനങ്ങളും ഇല്ലെന്ന് പരാതി

By admin Sep 15, 2022 #news
Keralanewz.com

ഉത്രാടദിനത്തില്‍ രാത്രി എട്ടിനകം റേഷന്‍കടകളിലെത്തിയിട്ടും കിറ്റ് കിട്ടാതെ മടങ്ങിയവര്‍ക്ക് അത് ലഭ്യമാക്കാന്‍ ‘സത്യപ്രസ്താവന’യുമായി സര്‍ക്കാര്‍.

രാത്രി എട്ടിനകം കടകളിലെത്തിയിട്ടും കിറ്റ് കിട്ടാത്തവരാണെന്ന് റേഷനിങ് ഇന്‍സ്പെക്ടര്‍, താലൂക്ക് സപ്ലൈഓഫീസര്‍, ജില്ലാ സപ്ലൈഓഫീസര്‍ എന്നിവര്‍ ഉറപ്പാക്കി ഒപ്പിട്ടുനല്‍കാനുള്ള ഒരു സത്യപ്രസ്താവനയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

ഇങ്ങനെ കിറ്റ്‌ കിട്ടാതെ മടങ്ങിപ്പോയവരുടെ പേര്, ഫോണ്‍നമ്ബര്‍, കാര്‍ഡ്നമ്ബര്‍ എന്നിവ കടയുടമകള്‍ എഴുതിവെക്കണമെന്ന് മന്ത്രി ജി.ആര്‍. അനില്‍ പത്രസമ്മേളനത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇങ്ങനെ മടങ്ങിയവര്‍ക്ക് കിറ്റെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ സത്യപ്രസ്താവന ഇറക്കിയിരിക്കുന്നത്.

” ..എന്ന വ്യക്തി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നല്‍കുന്ന ഓണക്കിറ്റ് സെപ്റ്റംബര്‍ ഏഴിന് രാത്രി എട്ടിനകം റേഷന്‍കടകളിലെത്തി ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നാല്‍, കിറ്റ് നല്‍കാന്‍ കഴിയാത്തതിനാല്‍ ആയതിനുള്ള ടോക്കണ്‍ നല്‍കിയിട്ടുള്ള വിഭാഗത്തില്‍പ്പെട്ട വ്യക്തിയുമാണെന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു” എന്നാണ് സത്യപ്രസ്താവനയിലുള്ളത്.ഇതിനുതാഴെ റേഷനിങ് ഇന്‍സ്പെക്ടര്‍, താലൂക്ക് സപ്ലൈഓഫീസര്‍, ജില്ലാ സപ്ലൈഓഫീസര്‍ എന്നിവര്‍ ഒപ്പിടുകയും ചെയ്യണം.

എന്നാല്‍, ഇതിനുശേഷം ഇവര്‍ക്ക് കിറ്റെത്തിക്കാന്‍ എന്തുനടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഇപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടില്ല. സത്യപ്രസ്താവന മാത്രമാണ് ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് ഇത്തരത്തില്‍ കിറ്റ് ലഭിക്കാത്തവരുടെ എണ്ണം കണക്കാക്കാനാണ് സര്‍ക്കാര്‍ ആദ്യം ഉദ്ദേശിക്കുന്നത് എന്നാണറിയുന്നത്

Facebook Comments Box

By admin

Related Post