Kerala News

സംസ്ഥാനത്ത് പെട്രോള്‍ പമ്ബുകള്‍ 23 ന് അടച്ചിട്ട് പണിമുടക്കും

Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പമ്ബുകളില്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നും, പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍സ് ഈ മാസം 23 ന് സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്ബുകള്‍ അടച്ചിട്ടു പണിമുടക്കും.

പ്രീമിയം പെട്രോള്‍ അടിച്ചേല്‍പിക്കരുതെന്ന് ഡീലര്‍മാര്‍ പറയുന്നു.

എല്ലാ ഇന്ധനകമ്ബനികളിലെയും റീട്ടെയ്ലര്‍മാര്‍ക്ക് ഇന്ധനം ഉറപ്പാക്കാന്‍ ഇപ്പോള്‍ കമ്ബനികള്‍ക്ക് കഴിയുന്നില്ല. കൂടാതെ പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ശരിയായ നടപടിയല്ല. ഇതുസംബന്ധിച്ച്‌ ഒട്ടേറെ നിവേദനങ്ങള്‍ കമ്ബനി മുമ്ബാകെ സമര്‍പ്പിച്ചെങ്കിലും അതിനൊന്നും മതിയായ നടപടികള്‍ ഉണ്ടായില്ല. ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാത്ത സാഹചര്യത്തില്‍ പണിമുടക്കല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡീലര്‍മാര്‍ പറയുന്നു

Facebook Comments Box