Fri. Apr 19th, 2024

എഴുപത്താമത്തെ വയസ്സില്‍ അമ്മയായി വൈദ്യശാസ്ത്രത്തെ അമ്ബരിപ്പിച്ചിരിക്കയാണ് ഗുജറാത്തുകാരി ജുവന്‍ബെന്‍ റബാരി

By admin Oct 19, 2021 #news
Keralanewz.com

എഴുപത്താമത്തെ വയസ്സില്‍ അമ്മയായി വൈദ്യശാസ്ത്രത്തെ അമ്ബരിപ്പിച്ചിരിക്കയാണ് ഗുജറാത്തുകാരി ജുവന്‍ബെന്‍ റബാരി

എഴുപത്താമത്തെ വയസ്സില്‍ അമ്മയായി വൈദ്യശാസ്ത്രത്തെ അമ്ബരിപ്പിച്ചിരിക്കയാണ് ഗുജറാത്തുകാരി ജുവന്‍ബെന്‍ റബാരി(Jivunben Rabari). അപൂര്‍വത്തില്‍ അപൂര്‍വമായ സംഭവമെന്നാണ് അവരെ ചികിത്സിച്ച ഡോക്ടര്‍ നരേഷ് ഭാനുശാലി ഇതിനെ വിശേഷിപ്പിച്ചത്. ഈ പ്രായത്തില്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മമാരില്‍ ഒരാളായി അവര്‍ മാറി. എഴുപത്തഞ്ചുകാരനാണ് അവരുടെ ഭര്‍ത്താവ് മാല്‍ധാരി(Maldhari).

ഗുജറാത്ത് സംസ്ഥാനത്തെ മോറ എന്ന ചെറിയ ഗ്രാമത്തിലുള്ള റബാരി ഈ മാസം ആദ്യമാണ് ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചത്. പ്രായം തെളിയിക്കാന്‍ തന്റെ പക്കല്‍ ഐഡി കാര്‍ഡില്ലെന്നും, എന്നാല്‍ തനിക്ക് 70 വയസ്സുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് അവര്‍ പറഞ്ഞു. ദമ്ബതികള്‍ ആദ്യം ഈ ആവശ്യവുമായി ഡോക്ടറെ സമീപിച്ചപ്പോള്‍, ഈ പ്രായത്തില്‍ പ്രസവിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍ തീര്‍ത്ത് പറഞ്ഞു. എന്നാല്‍ അവര്‍ നിര്‍ബന്ധിച്ചു. അവരുടെ കുടുംബാംഗങ്ങളില്‍ പലരും അത് ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. മിക്ക സ്ത്രീകള്‍ക്കും 50 -കളുടെ അവസാനത്തില്‍ ആര്‍ത്തവവിരാമമുണ്ടാകും. അതുകൊണ്ട് 70 വയസ്സുള്ള ഒരു സ്ത്രീയ്ക്ക് ഗര്‍ഭിണിയാകാനുള്ള സാധ്യത തീരെ കുറവാണ്. എന്നിരുന്നാലും IVF ഉപയോഗിക്കുന്നതിലൂടെ, ആരോഗ്യകരമായ ഗര്‍ഭപാത്രമുള്ള ഏതൊരു സ്ത്രീയ്ക്കും ഗര്‍ഭിണിയാകാന്‍ സാധിക്കും.

പ്രായം കുറഞ്ഞ സ്ത്രീകളിലാണ് ഐവിഎഫ് കൂടുതല്‍ ഫലപ്രദം. അതുകൊണ്ട് തന്നെ ഇവരുടെ കാര്യത്തില്‍ ഡോക്ടര്‍ക്ക് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. എങ്കിലും ഒരു പരീക്ഷണത്തിന് ഡോക്ടര്‍ തയ്യാറായി. എന്നാല്‍ അത് വിജയിച്ചു എന്ന് മാത്രമല്ല ഒരാണ്‍കുഞ്ഞിനെ അവര്‍ പ്രസവിക്കുകയും ചെയ്തു. 2019 സെപ്റ്റംബറില്‍ ഐവിഎഫിലൂടെ രണ്ട് ഇരട്ടകളെ പ്രസവിച്ച 74 കാരിയായ മംഗയമ്മയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന് വിശ്വസിക്കപ്പെടുന്നു. അന്ന് അവരുടെ ഭര്‍ത്താവിന് 82 വയസ്സായിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം 84 -ാം വയസ്സില്‍ അദ്ദേഹം മരിച്ചു. ഇന്ന് രണ്ട് പെണ്‍കുട്ടികളെ തനിച്ചു വളര്‍ത്തേണ്ട ഗതികേടാണ് മംഗയമ്മക്ക്

Facebook Comments Box

By admin

Related Post