Kerala News

സൗഹൃദം നടിച്ച്‌ പീഡനം ; ഒളിവിൽ പോയ പ്രതിയെ പിടികൂടി പോലീസ്

Keralanewz.com

ചാലക്കുടി:
സാമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ സൗഹൃദം നടിച്ച്‌ പീഡനത്തിനിരയാക്കി ഒളിവില്‍ പോയ യുവാവിനെ പിടികൂടി.പരിയാരം കൊന്നക്കുഴി കൂനന്‍ വീട്ടില്‍ ഡാനിയേല്‍ ജോയി (23) ആണ് പിടിയിലായത്.

പെണ്‍കുട്ടിയുമായി പരിചയത്തിലായ ഡാനിയല്‍ സൗഹൃദം ദൃഢമാക്കുകയും പിന്നീട് പ്രലോഭിപ്പിച്ച്‌ വീട്ടിലെത്തിച്ച്‌ പീഡനത്തിനിരയാക്കുകയുമായിരുന്നു. ശേഷം ഇയാൾ ആന്ധ്രാ പ്രദേശിലേക്ക് കടക്കുകയും ചെയ്തു. പെണ്‍കുട്ടി റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ചാലക്കുടി ഡി.വൈ.എസ്.പി സി.ആര്‍. സന്തോഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം  നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.

ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ് സന്ദീപ്, അഡീഷണല്‍ എസ്.ഐ സജി വര്‍ഗീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ബിനു എം.ജെ, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ.കെ.ടി. ഷീജ എന്നിവരാണ് ഡാനിയേലിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Facebook Comments Box