Sat. Apr 27th, 2024

അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ വിലക്കി സര്‍ക്കാര്‍

By admin Oct 23, 2021 #private tution
Keralanewz.com

കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍. ട്യൂഷന്‍ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയരക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷന്‍ സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലന്‍സ് കണ്ടെത്തിയ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തെ സ്ഥലം മാറ്റി.

കോളജ് അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. ട്യൂഷന്‍ വിലക്കിയും സര്‍ക്കാര്‍-എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇത് നിരീക്ഷിക്കുന്നതിന് നിര്‍ദേശം നല്‍കിയും ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച്‌ എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം.

അച്ചടക്കനടപടിയുടെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനുമായ കെടി ചന്ദ്രമോഹനെ മലപ്പുറം ഗവ. വനിത കോളജിലേക്ക് സ്ഥലംമാറ്റി. സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിന്റെ നടത്തിപ്പില്‍ കെടി ചന്ദ്രമോഹന്‍ ഉള്‍പ്പെട്ടെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവായ ചന്ദ്രമോഹനെതിരെയുള്ള നടപടി വൈകുന്നതിനെതിരെ സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി നേരത്തെ ഗവര്‍ണര്‍ക്കടക്കം പരാതി നല്‍കിയിരുന്നു.

Facebook Comments Box

By admin

Related Post