കൊച്ചി; രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില 110 കടന്നു.
പാറശാലയിലും പൂപ്പാറയിലും 110 കടന്നു
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 107.82 രൂപയും ഡീസലിന് 101.62 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 108.40 രൂപയും ഡീസലിന് 101.84 രൂപയും തിരുവനന്തപുരത്ത് 109.76 രൂപയും ഡീസലിന് 102.41 രൂപയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരം പാറശാലയിൽ പെട്രോളിന് 110.12 രൂപയിലും ഡീസലിന് 103.21 രൂപയിലും വില എത്തി. ഇടുക്കി പൂപ്പാറയിൽ പെട്രോൾ വില 110 രൂപ കടന്നു.
പെട്രോളിനു കൂടിയത് 36 രൂപ, ഡീസലിന് 26
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനു ശേഷം രാജ്യത്ത് പെട്രോള്‍ വിലയിലുണ്ടായ വര്‍ധന ലിറ്ററിന് 36 രൂപ. ഡീസല്‍ വില 26.58 രൂപയാണ് ഈ കാലയളവിനിടെ കൂടിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞപ്പോഴാണ്, കഴിഞ്ഞ വര്‍ഷം മെയില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുത്തനെ ഉയര്‍ത്തിയത്. ബാരലിന് 19 ഡോളര്‍ ആയിരുന്നു അന്ന് അസംസ്‌കൃത എണ്ണ വില. ഈ വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്കു കിട്ടുന്നതിന് അന്നത്തെ കേന്ദ്ര നടപടി തടസ്സമായി. പിന്നീട് എണ്ണ വില കൂടിയിട്ടും എക്‌സൈസ് തീരുവ കുറക്കാൻ കേന്ദ്രം തയാറാവാത്തതാണ് വിലവർധനവിന് കാരണമായത്. നികുതി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസവുംവ്യക്തമാക്കിയിട്ടുണ്ട്.