Fri. Mar 29th, 2024

സംസ്ഥാന യുവജന കമ്മീഷന്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 10ന്

By admin Jan 9, 2022 #news
Keralanewz.com

സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികള്‍ക്കായി  കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11  മണി മുതല്‍ വൈകിട്ട് നാല് മണി വരെ നടക്കും


കോളേജ്/കോളനി ജില്ലാ കോ-ഓഡിനേറ്റര്‍ (ഏഴ് ഒഴിവുകള്‍). തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഒഴിവുകള്‍.
ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ (നാല് ഒഴിവ്)  കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒഴിവുകള്‍


യോഗ്യത പ്ലസ്ടു. പ്രായം 18 നും – 40 നും ഇടയില്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.   പ്രതിമാസം 6000 രൂപ ഹോണറേറിയം ലഭിക്കും.   ഫോണ്‍: 0471 2308630

Facebook Comments Box

By admin

Related Post