Tue. Apr 23rd, 2024

എംജി സർവകലാശാലയിലെ എ എസ് എഫ് ഐ എസ് സംഘർഷം: പരാതിക്കാർ മൊഴിനൽകാൻ എത്തിയില്ല; കേസെടുക്കാൻ ആവാതെ കുഴഞ്ഞ് പൊലീസ്

By admin Oct 24, 2021 #news
Keralanewz.com

കോട്ടയം: എംജി സർവകലാശാലയിൽ എസ്എഫ്ഐ എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം പുതിയ തലത്തിലേക്ക്. സംഘർഷത്തിൽ ഇരുകൂട്ടരും പരസ്പരം പരാതി നൽകിയെങ്കിലും ഇരുവരും പൊലീസിനുമുന്നിൽ മൊഴിനൽകാൻ എത്തിയില്ല. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ദളിത് പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ, എസ്എഫ്ഐ പ്രവർത്തകർക്കെതിരായ അന്വേഷണം കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ എടുത്തിരുന്നു.

എന്നാൽ, ആക്രമണത്തിനിരയായ വനിതാ പ്രവർത്തക ഇതുവരെയും പൊലീസിനു മുന്നിൽ മൊഴി നൽകാൻ എത്തിയില്ല. ആദ്യം ഗാന്ധിനഗർ സ്റ്റേഷനിലെത്തി മൊഴി നൽകിയ യുവതി പിന്നീട് ഡിവൈഎസ്പിയ്ക്ക് മുന്നിൽ മൊഴി നൽകാൻ എത്താതിരുന്നതാണ് പൊലീസിനെ കുഴക്കുന്നത്. ഈ സാഹചര്യത്തിൽ കേസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ വലയുകയാണ് പൊലീസ്

എസ്എഫ്ഐ കോട്ടയം എറണാകുളം ജില്ലാ പ്രസിഡൻ്റുമാർ അടക്കമുള്ള ഏഴു പേർക്കെതിരെയാണ് ആണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ ഈ കേസിൽ കൗണ്ടർ കേസായി തങ്ങളെ ആക്രമിച്ചതായി എസ്എഫ്ഐ പ്രവർത്തകരും പരാതി നൽകിയിരുന്നു. ഈ പരാതിയിലും ഗാന്ധിനഗർ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഈ രണ്ടു കേസിലും ഇതുവരെയും മൊഴിനൽകാൻ ഇരുവിഭാഗം നേതാക്കളും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസിൻ്റെ കാര്യത്തിൽ തുടർനടപടികൾ എന്ത് ചെയ്യും എന്ന് അറിയാതെ പൊലീസ് വലഞ്ഞിരിക്കുന്നത്

Facebook Comments Box

By admin

Related Post