Kerala News

അജ്ഞാത വാഹനമിടിച്ച രണ്ടുപേര്‍ മരിച്ചു,ഒരാള്‍ ഏറ്റുമാനൂരില്‍, മറ്റൊരാള്‍ ചിങ്ങവനത്ത്

Keralanewz.com

കോട്ടയം: അജ്ഞാത വാഹനമിടിച്ച രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. ഏറ്റുമാനൂരില്‍ വില്ലേജ് ഓഫിസിനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ചു ചികിത്സയില്‍ കഴിഞ്ഞ യുവാവ് ഇന്നു രാവിലെയാണ് മരിച്ചത്. പട്ടിത്താനം വാറ്റുപുര കൊടിക്കുത്തിയേല്‍ ( ചേറാടിക്കുന്നേല്‍ ) കെ.സി.ജോര്‍ജി ന്റെ മകന്‍ കെ.ആര്‍.രാജീവ് (35) ആണ് മരിച്ചത് .കഴിഞ്ഞ 17 ന് രാത്രിയായിരുന്നു അപകടം.

രണ്ടാമത്തെ സംഭവം ഇന്നലെയായിരുന്നു. അജ്ഞാത വാഹനം തട്ടി സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവാണ് മരിച്ചത്

പാക്കില്‍ കാരമൂട് പുളിമൂട്ടില്‍ ബൈജു തോമസാണ് ( 31 ) മരിച്ചത് .

ഇന്നലെ രാതി 10ന് ചിങ്ങവനം പരുത്തുംപാറ – പന്നിമറ്റം റോ ഡില്‍ റെയില്‍വേ മേല്‍പാലത്തിനു സമീപമാണ് അപകടം.

റോഡരികില്‍ മറിഞ്ഞുകിടന്ന സ്‌കൂട്ടറിനു സമീപം യുവാവ് രക്തം വാര്‍ന്ന നിലയിലായിരുന്നു കിടന്നിരുന്നത്.
അജ്ഞാതവാഹനം തട്ടിയാണ് അപകടം ഉണ്ടായതെന്ന് സംശയിക്കുന്നു.
ചിങ്ങവനത്ത് കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ബൈജു

Facebook Comments Box