Thu. May 2nd, 2024

ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ആരാധനാലയങ്ങൾ നാളെ തുറക്കും. 16 ശതമാനത്തിൽ താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളിലാണ് നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കുന്നത്, ഒരുസമയം, പരമാവധി 15 പേർക്കായിരിക്കും പ്രവേശന അനുമതി

By admin Jun 23, 2021 #news
Keralanewz.com

തിരുവനന്തപുരം: ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ആരാധനാലയങ്ങൾ നാളെ തുറക്കും.
16 ശതമാനത്തിൽ താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളിലാണ് നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കുന്നത്. ഒരുസമയം, പരമാവധി 15 പേർക്കായിരിക്കും പ്രവേശന അനുമതി.നിലവിലെ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് നാളെ മുതൽ ഒരാഴ്ച കൂടി ലോക് ഡൗൺ തുടരും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16-ൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും. ടിപിആർ 16-നും 24-നും ഇടയിലുള്ള ഇടങ്ങളിൽ 25 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും. ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിംഗുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകി

ജൂലൈ ഒന്നുമുതൽ മെഡിക്കൽ കോളേജുകളിൽ ക്ലാസ് തുടങ്ങും. തമിഴ്നാട്ടിൽ ലോക്ഡൗൺ തുടരുന്നതിനാൽ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ മദ്യശാലകൾ അടച്ചിടും. വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കുന്നത് ആലോചനയിലാണ്. രോഗവ്യാപന തോതിൽ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം കൈവരാത്ത സാഹചര്യത്തിലാണ് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടുന്നത്.

Facebook Comments Box

By admin

Related Post