Tue. Apr 30th, 2024

മു​ല്ല​പ്പെ​രി​യാ​ര്‍ ജലനിരപ്പ് 138ലേക്ക് ഉയരുന്നു; അടിയന്തര യോഗം ഇന്ന്

By admin Oct 26, 2021 #mullaperiyar dam
Keralanewz.com

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. 137.60 അ​ടിയാണ് നി​ല​വി​ലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, വൃഷ്ടി പ്രദേശത്ത് മ​ഴ തു​ട​ര്‍​ന്നാ​ല്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത്​ നി​ന്ന്​ സെ​ക്ക​ന്‍​ഡി​ല്‍ 2200 ഘ​ന​യ​ടി (ക്യുസെക്സ്) ജ​ല​മാ​ണ് അണക്കെട്ടിലേക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ന്‍​ഡി​ല്‍ 2077.42 ഘ​ന​യ​ടി ജ​ല​മാ​ണ് ഒ​ഴു​കു​ന്ന​ത്. കഴിഞ്ഞ ദിവസം സെക്കന്‍ഡില്‍ 2200 ഘനയടി വെള്ളമാണ് ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോയിരുന്നത്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ പരമാവധി അളവായിരുന്നു ഇത്.

ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്നതോടെ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് കേരളത്തിന് നല്‍കും. 140 അടിയില്‍ ആദ്യ മുന്നറിയിപ്പും 141 അടിയില്‍ രണ്ടാമത്തെ മുന്നറിയിപ്പും 142 അടിയില്‍ മൂന്നാമത്തെയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നല്‍കും.

അതിനിെട, കേരളം-തമിഴ്നാട് സര്‍ക്കാരുകളുടെ ഉന്നതതല യോഗം വൈകിട്ട് മൂന്നിന് നടക്കും. കൂടാതെ, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്തും ഇടുക്കിയിലും പ്രത്യേക യോഗങ്ങള്‍ ഇന്ന് ചേരുന്നുണ്ട്.

Facebook Comments Box

By admin

Related Post