ആര്യന്‍ ഖാനെത്തി, ദീപ പ്രഭയില്‍ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്ത്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മുംബയ് ലഹരിമരുന്ന് കേസില്‍ ജയിലിലായിരുന്ന ആര്യന്‍ ഖാന്‍ ജാമ്യം നേടി തിരിച്ചെത്തിയതോടെ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തും ആഘോഷ ലഹരിയിലാണ്.

ആര്യന്‍ ഖാന്‍ അറസ്റ്റിലായതോടെ മ്ലാനതയിലായിരുന്ന മന്നത്ത് ഇപ്പോള്‍ ദീപാവലി ആഘോഷത്തിന്റെ ലഹരിയിലാണ്. ദീപാവലി ആഘോഷങ്ങള്‍ക്കായി ദീപപ്രഭയിലാണ് മന്നത്ത് ഇപ്പോള്‍.

ലഹരി മരുന്ന് കേസില്‍ ഒരു മാസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാനും കൂട്ടുപ്രതികള്‍ക്കും കഴിഞ്ഞ വ്യാഴാ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ശനിയാഴ്ചയാണ് ആര്യന്‍ഖാന്‍ വീട്ടില്‍ എത്തിയത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •