National News

പതിനാറിനു മുകളില്‍ പ്രായമുള്ള മുസ്‌ലിം പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാം; പഞ്ചാബ് ഹരിയാന ഹൈക്കോടതി

Keralanewz.com

ചണ്ഡിഗഡ്: 16നു മുകളില്‍ പ്രായമുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ക്കു സ്വന്തം ഇഷ്ടാനുസരണം വിവാഹം ചെയ്യാനാകുമെന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതി വ്യക്തമാക്കി.

വിവാഹത്തെ എതിര്‍ക്കുന്ന രക്ഷിതാക്കളില്‍ നിന്നു സംരക്ഷണം ആവശ്യപ്പെട്ട് മുസ്‌ലിം ദമ്ബതികള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണു ജസ്റ്റിസ് ജസ്ജിത് സിങ് ബേദി ഇക്കാര്യം വ്യക്തമാക്കിയത്.

16 വയസ്സുകാരിയായ പെണ്‍കുട്ടിയും 21 വയസ്സുള്ള ഭര്‍ത്താവുമാണു സംരക്ഷണം തേടി കോടതിയിലെത്തിയത്. നാളുകള്‍ക്കു മുന്‍പു പ്രണയത്തിലായ തങ്ങളുടെ വിവാഹം ജൂണ്‍ 8ന് മുസ്‌ലിം ആചാരപ്രകാരം നടന്നെന്ന് ഇവര്‍ കോടതിയെ അറിയിച്ചു.

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം മുസ്‌ലിം വ്യക്തി നിയമപ്രകാരമാണെന്നും 16 കഴിഞ്ഞ പെണ്‍കുട്ടിക്കും 21 വയസ്സു കഴിഞ്ഞ പുരുഷനും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാമെന്നും ജസ്റ്റിസ് ബേദി വ്യക്തമാക്കി. കുടുംബത്തെ ധിക്കരിച്ചു വിവാഹം കഴിച്ചതുകൊണ്ട് ഇവര്‍ക്കെതിരെ നടപടി പാടില്ലെന്നു വ്യക്തമാക്കിയ കോടതി, സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നടപടി സ്വീകരിക്കാന്‍ പഠാന്‍കോട്ട് പൊലീസിനോടു നിര്‍ദേശിച്ചു

Facebook Comments Box