വിവാഹം കഴിഞ്ഞത്തിന്റെ പിറ്റേദിവസം കൂട്ടുകാരിക്കൊപ്പം ഒളിച്ചോടിയ നവവധുവിനെ മധുരയിൽ നിന്നും പോലീസ് പിടികൂടി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തൃശൂർ : വിവാഹം കഴിഞ്ഞത്തിന്റെ പിറ്റേദിവസം കൂട്ടുകാരിക്കൊപ്പം ഒളിച്ചോടിയ നവവധുവിനെ മധുരയിൽ നിന്നും പോലീസ് പിടികൂടി. സ്ത്രീധനമായി ലഭിച്ച പതിനൊന്നര പവൻ സ്വർണ്ണാഭരങ്ങളുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടിയ പഴുവിൽ സ്വദേശിനിയെയാണ് പോലീസ് പിടികൂടിയത്

ഭാര്യ ഒളിച്ചോടിയ വിവരമറിഞ്ഞ ഭർത്താവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 25 നാണ് ചാവക്കാട്ട് സ്വദേശിയായ യുവാവും പഴുവിൽ സ്വദേശിയായ യുവതിയും വിവാഹിതരായത്. വിവാഹ ദിവസം സ്വന്തം വീട്ടിൽ കഴിഞ്ഞതിന് ശേഷം പിറ്റേദിവസമാണ് ഒളിച്ചോടിയത്.

ഒളിച്ചോടിയ ദിവസം രാവിലെ ഭർത്താവുമൊത്ത് ബാങ്കിലെത്തി യുവതി ഭർത്താവിന്റെ കണ്ണുവെട്ടിച്ച് ബാങ്കിന് സമീപം സ്‌കൂട്ടറുമായി കാത്ത് നിന്ന കൂട്ടുകാരിക്കൊപ്പം പോകുകയായിരുന്നു. ഭർത്താവിന്റെ ഫോണും കൈക്കലാക്കിയാണ് യുവതി മുങ്ങിയത്. തുടർന്ന് തൃശൂരിലെത്തിയ യുവതിയും കൂട്ടുകാരിയും ചെന്നൈയിലേക്ക് ട്രെയിൻ കയറുകയായിരുന്നു. മധുരയിലെ ലോഡ്ജിൽ മുറിയെടുത്ത് രണ്ട് ദിവസം താമസിച്ചു

രണ്ടു ദിവസത്തിന് ശേഷം ലോഡ്ജിൽ പണം നൽകാതെ മുങ്ങിയ യുവതികളെ കണ്ടെത്താൻ ലോഡ്ജ്ജ് ഉടമ യുവതികൾ നൽകിയ ഐഡി കാർഡിലെ അഡ്രസ്സിൽ ബന്ധപ്പെട്ടപ്പോഴാണ് വീട്ടുകാർ യുവതി ചെന്നൈയിൽ ഉണ്ടെന്ന കാര്യം മനസിലാക്കുന്നത്. അതേസമയം ലോഡ്ജിലേക്ക് വീണ്ടും മടങ്ങിയെത്തിയ യുവതികളെ പോലീസ് പിടികൂടുകയായിരുന്നു. യുവതിയുടെ കൂട്ടുകാരി വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ചയ്ക്ക് ശേഷം വിവാഹ ബന്ധം വേർപെടുത്തിയതാണെന്ന് പോലീസ് പറയുന്നു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •