Thu. Apr 18th, 2024

ദുരിതയാത്രയ്ക്ക് അവസാനമായേക്കും : നീലൂർ – ഞള്ളിക്കുന്ന്- പൊട്ടംപ്ലാക്കൽ റോഡ് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു

By admin Nov 3, 2021 #news
Keralanewz.com

കടനാട് : കേസും തർക്കവും മൂലം നിർമ്മാണം തടസ്സപ്പെട്ടതിനാൽ വർഷങ്ങളായി നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുകയാണ് കടനാട് പഞ്ചായത്തിലെ നീലൂർ – ഞള്ളിക്കുന്ന്- പൊട്ടംപ്ലാക്കൽ റോഡ്. നീലൂർ – മറ്റത്തിപ്പാറ വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. തകർന്ന് തരിപ്പണമായ ഈ റോഡിൽ കൂടി വാഹനയാത്ര അസാദ്ധ്യം.റോഡ് പണി സംബന്ധിച്ച തർക്കവും ഇതേ തുടർന്നുണ്ടായ കോടതി നടപടികളും എല്ലാമായി നിർമ്മാണ നടപടികൾ നിലച്ചിട്ട് വർഷങ്ങളായി.250 മീറ്റർ ദൂരത്തെകല്ല് നീക്കം ചെയ്ത് നിർമ്മാണം ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്

പ്രദേശവാസികളുടെ അഭ്യർത്ഥനയെ തുടർന്ന് ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും പ്രാദേശിക ജനപ്രതിനിധികളും എൽ.ഡി.എഫ് നേതാക്കളും റോഡ് സന്ദർശിച്ച് തടസ്സങ്ങൾ വിലയിരുത്തി. കോടതി കേസ് തീർപ്പാക്കുന്നതിന് ആവശ്യമായ ഇടപെടൽ ഉടൻ നടത്തുമെന്ന് ജോസ് കെ മാണി അറിയിച്ചു. തകർന്ന ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് ആവശ്യമായ തുക  ജോസ്.കെ.മാണിയുടെ അഭ്യർത്ഥ്വനയെ തുടർന്ന്  ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ചു. അഞ്ച് ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചത്. കേസും നടപടി ക്രമങ്ങളും പൂർത്തിയായി റോഡ് താമസിയാതെ ഗതാഗതയോഗ്യമാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ

പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു, വൈസ് പ്രസിഡണ്ട് സെൻസി. പുതുപ്പറമ്പിൽ, കെ.ആർ.മധു ., തോമസ് കട്ടയ്ക്കൽ, ജയ്സൺ പുത്തൻകണ്ടം, ജോസ്ഇളമ്പാശ്ശേരി, ജോയി വടശ്ശേരി, ബേബി ഉറുമ്പുകാട്ട്, ജെറി തുമ്പമറ്റം, തോമസ് പുതിയ മടം, ബെന്നി ഈ രൂരിക്കൽ, നെൽസൺ കടുവാകുഴി ,സാലി തുമ്പമറ്റം,, ബെന്നി പുളിക്കൽ എന്നിവരും ജോസ്.കെ.മാണി യോടൊപ്പം ഇതു സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തു

Facebook Comments Box

By admin

Related Post