Mon. Apr 29th, 2024

ദീപാവലി ആഘോഷം; 10 മണി കഴിഞ്ഞാല്‍ പടക്കം പൊട്ടിക്കരുത്; സംസ്ഥാനത്ത് സമയക്രമീകരണം; ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

By admin Nov 3, 2021 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കല്‍ രാത്രി എട്ടുമണി മുതല്‍ പത്തുമണിവരെ മാത്രം. അതിന് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സമയക്രമീകരണം ഏര്‍പ്പെടുത്തിയത്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങള്‍’ (ഗ്രീന്‍ ക്രാക്കേഴ്‌സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്

Facebook Comments Box

By admin

Related Post